സോണിയാ ഗാന്ധി ഇ.ഡി ആസ്ഥാനത്ത്; പ്രവര്‍ത്തകരും ഒഴുകിയെത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് വിധേയയാവാനായി ഇ.ഡി ആസ്ഥാനത്ത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അവര്‍ ഇ.ഡി ഓഫീസിലേക്ക് പുറപ്പെട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നത് തടയാന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും നിരവധി പ്രവര്‍ത്തകര്‍ രാവിലെ തന്നെ എ.ഐ.സി.സി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് വിധേയയാവാനായി ഇ.ഡി ആസ്ഥാനത്ത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അവര്‍ ഇ.ഡി ഓഫീസിലേക്ക് പുറപ്പെട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നത് തടയാന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും നിരവധി പ്രവര്‍ത്തകര്‍ രാവിലെ തന്നെ എ.ഐ.സി.സി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യാന്‍ രാവിലെ പതിനൊന്നരയോടെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്ന് സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ അവര്‍ക്ക് ഇ.ഡിക്ക് മുന്പില് ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയും ഇ.ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു.