ദേശീയവനം രക്തസാക്ഷി ദിനം ആചരിച്ചു

കാസര്‍കോട്: വനം വന്യജീവി വകുപ്പ് ദേശീയവനം രക്തസാക്ഷിദിനം ആചരിച്ചു. വന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ ജീവ മൃത്യു വെടിഞ്ഞ മുപ്പതിയാറോളം പേരുടെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പില്‍ കാസര്‍കോട് വനം ഡിവിഷന്‍ കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതി കുടീരത്തില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പി.ധനേഷ് കുമാര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.ജോധ്പൂര്‍ ജില്ലയിലെ ഖേജ്‌രി ഗ്രാമത്തിലെ ഖേജ്‌രി മരം സംരക്ഷിക്കുന്നതിനു വേണ്ടി അമൃതാ ദേവിയടക്കമുള്ള 363 പേരുടെ മഹത്തായ ജീവത്യാഗത്തോടൊപ്പം കേരളത്തില്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാട്ടാനയാക്രമണത്തിലും മരം മാഫിയകളുടെ ആക്രമണത്തിലും […]

കാസര്‍കോട്: വനം വന്യജീവി വകുപ്പ് ദേശീയവനം രക്തസാക്ഷിദിനം ആചരിച്ചു. വന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ ജീവ മൃത്യു വെടിഞ്ഞ മുപ്പതിയാറോളം പേരുടെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പില്‍ കാസര്‍കോട് വനം ഡിവിഷന്‍ കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതി കുടീരത്തില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പി.ധനേഷ് കുമാര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ജോധ്പൂര്‍ ജില്ലയിലെ ഖേജ്‌രി ഗ്രാമത്തിലെ ഖേജ്‌രി മരം സംരക്ഷിക്കുന്നതിനു വേണ്ടി അമൃതാ ദേവിയടക്കമുള്ള 363 പേരുടെ മഹത്തായ ജീവത്യാഗത്തോടൊപ്പം കേരളത്തില്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാട്ടാനയാക്രമണത്തിലും മരം മാഫിയകളുടെ ആക്രമണത്തിലും വന്യജീവിവേട്ടക്കാരുടെ നിറതോക്കിന് മുന്നില്‍പ്പെട്ടും വീരമൃത്യു വരിച്ച വനം രക്തസാക്ഷികളെ അദ്ദേഹം അനുസ്മരിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി. അരുണേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി. സത്യന്‍, എം. ചന്ദ്രന്‍, ടി. പ്രഭാകരന്‍, ഉമ്മര്‍ ഫാറൂഖ് സംസാരിച്ചു.

Related Articles
Next Story
Share it