മാഹിന്‍ കുന്നിലിന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരം

കാസര്‍കോട്: ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്കും സര്‍പ്ലസ് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഇന്ത്യന്‍ ഫുഡ് ഷെയറിംഗ് അലയന്‍സ് അംഗത്വം സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന് ലഭിച്ചു.ജില്ലയില്‍ ഇത് ലഭിച്ച ഏക വ്യക്തിയാണ് മാഹിന്‍. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായുള്ള അംഗീകൃത ഏജന്‍സികള്‍ക്കാണ് ഇന്ത്യന്‍ ഷെയര്‍ ഫുഡ് അലയന്‍സില്‍ അംഗത്വം ലഭിക്കുന്നത്.ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കല്‍, ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കുള്ള […]

കാസര്‍കോട്: ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്കും സര്‍പ്ലസ് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഇന്ത്യന്‍ ഫുഡ് ഷെയറിംഗ് അലയന്‍സ് അംഗത്വം സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന് ലഭിച്ചു.
ജില്ലയില്‍ ഇത് ലഭിച്ച ഏക വ്യക്തിയാണ് മാഹിന്‍. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായുള്ള അംഗീകൃത ഏജന്‍സികള്‍ക്കാണ് ഇന്ത്യന്‍ ഷെയര്‍ ഫുഡ് അലയന്‍സില്‍ അംഗത്വം ലഭിക്കുന്നത്.
ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കല്‍, ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കുള്ള പ്ലാറ്റ്‌ഫോം, ബെസ്റ്റ് പ്രാക്ടീസ്, റെഗുലേറ്ററി ആന്റ് പോളിസി എന്നിവയാണ് ഇന്ത്യന്‍ ഫുഡ് ഷെയറിംഗ് അലയന്‍സിന്റെ ലക്ഷ്യങ്ങള്‍.
സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായ മാഹിന്‍ കുന്നില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി കേന്ദ്രീകരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടിയുള്ള ഭക്ഷണ വിതരണം നടത്തുന്ന ശ്രദ്ധനേടിയിട്ടുണ്ട്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും മാഹിനെ തേടി എത്തി.

Related Articles
Next Story
Share it