കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും നാച്വറല്‍ മലബാര്‍ ഫ്രൂട്ട്സ് ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയതല ഫുഡ് പ്രോസസിംഗ് സെമിനാറും അഗ്രോ എക്സിബിഷനും ഡിസംബര്‍ 7, 8 തിയ്യതികളില്‍ കണ്ണൂര്‍ എന്‍.എം.സി.സി. ഹാളില്‍ നടക്കും.
7ന് രാവിലെ 10 മണിക്ക് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കാര്‍ഷിക രംഗത്ത് അതിനൂതന കൃഷി രീതി ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന മികച്ച കര്ഷകന്, മികച്ച നൂതന മൂല്യവര്‍ദ്ധിത ഉത്പന്നത്തിന് രൂപം നല്കിയ വ്യക്തി/യൂണിറ്റ്, കര്‍ഷകര്‍ക്ക് സഹായകരമായ മികച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രോഡക്റ്റ് എന്നീ മേഖലകളില്‍ പുരസ്കാരം നല്‍കും.
അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് ആവശ്യമായ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രേഖാമൂലമുള്ള അപേക്ഷ നവംബര്‍ 30ന് മുന്‍പായി കണ്ണൂര്‍ കാള്ട്ടെക്സിന് സമീപമുള്ള നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസില്‍ ലഭിക്കേണ്ടതാണ്.
ഫുഡ് പ്രോസസിംഗ് സെമിനാര്‍, കയറ്റുമതി കാര്യങ്ങള്‍, ഫുഡ് പ്രൊസസിംഗിന് ആവശ്യമായ ഉപകരണങ്ങളുടെ എക്സിബിഷന്, ലോണ്‍ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കും. വിവരങ്ങള്‍ക്ക്: 9495414561, 9946263483.