ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തി. സംഭവം വലിയ വിവാദത്തിന് വഴിവെച്ചു. രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമദ് ദേവര്‍കോവിലാണ് ദേശീയപതാക […]

കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തി. സംഭവം വലിയ വിവാദത്തിന് വഴിവെച്ചു. രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമദ് ദേവര്‍കോവിലാണ് ദേശീയപതാക ഉയര്‍ത്തിയത്. പതാക മുകളിലെത്തി സല്യൂട്ട് ചെയ്തിട്ടും മന്ത്രിയോ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അബദ്ധം തിരിച്ചറിഞ്ഞില്ല. ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് എല്ലാവരും അബദ്ധം മനസ്സിലാക്കിയത്. ഉടന്‍ തന്നെ പതാക താഴെയിറക്കി ശരിയായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു. കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എ.കെ രമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷ ചടങ്ങുകള്‍ നടന്നത്.

Related Articles
Next Story
Share it