ദേശീയ കണ്ടന്റര്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മുജീബ് റഹ്‌മാന്‍-മൂസാ ഷരീഫ് സഖ്യം ജേതാക്കള്‍

കാസര്‍കോട്: ഉത്തര കര്‍ണ്ണാടകയിലെ ഹംപിയില്‍ നടന്ന ദേശീയ കണ്ടന്റര്‍ കാര്‍റാലി ചാമ്പ്യന്‍ഷിപ്പില്‍ (റാലി ഡി ഹംപി) ടീം കാസര്‍കോട് ജേതാക്കളായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്ത റാലിയിലാണ് മുജീബ് റഹ്‌മാന്‍-മൂസാ ഷരീഫ് സഖ്യം തകര്‍പ്പന്‍ ജയം നേടി കാസര്‍കോടിന്റെ അഭിമാനമുയര്‍ത്തിയത്. ഏഴ് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം നേടിയ മൂസാ ഷരീഫ്-മുജീബ് റഹ്‌മാന്‍ സഖ്യം വോള്‍ക്‌സ് വാഗണ്‍ പോളോ കാര്‍ ഉപയോഗിച്ചാണ് കളത്തിലിറങ്ങിയത്. 120 കിലോ മീറ്റര്‍ ദൈര്‍ഘ്യവും 4 സ്‌പെഷ്യല്‍ […]

കാസര്‍കോട്: ഉത്തര കര്‍ണ്ണാടകയിലെ ഹംപിയില്‍ നടന്ന ദേശീയ കണ്ടന്റര്‍ കാര്‍റാലി ചാമ്പ്യന്‍ഷിപ്പില്‍ (റാലി ഡി ഹംപി) ടീം കാസര്‍കോട് ജേതാക്കളായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്ത റാലിയിലാണ് മുജീബ് റഹ്‌മാന്‍-മൂസാ ഷരീഫ് സഖ്യം തകര്‍പ്പന്‍ ജയം നേടി കാസര്‍കോടിന്റെ അഭിമാനമുയര്‍ത്തിയത്. ഏഴ് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം നേടിയ മൂസാ ഷരീഫ്-മുജീബ് റഹ്‌മാന്‍ സഖ്യം വോള്‍ക്‌സ് വാഗണ്‍ പോളോ കാര്‍ ഉപയോഗിച്ചാണ് കളത്തിലിറങ്ങിയത്. 120 കിലോ മീറ്റര്‍ ദൈര്‍ഘ്യവും 4 സ്‌പെഷ്യല്‍ സ്റ്റേജുകളുമടങ്ങിയ മത്സരം 1 മണിക്കൂര്‍ 2 മിനുട്ടും 2 സെക്കന്റും കൊണ്ട് പൂര്‍ത്തീകരിച്ചാണ് ഈ സഖ്യം മിന്നും വിജയം നേടിയത്. ആദ്യമായാണ് കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയായ മുജീബ്‌റഹ്‌മാനോടൊപ്പം ചേര്‍ന്ന് ഒരു ദേശീയ കാര്‍ റാലിയില്‍ മൂസാ ഷരീഫ് മത്സരിച്ചത്. പ്രഥമ പോരാട്ടത്തിലെ വിജയം ഈ സഖ്യത്തിന് ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഒപ്പം ഈ മേഖലയില്‍ കാസര്‍കോടിന്റെ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it