മൊഗ്രാലില്‍ നടന്ന ദേശീയ കാരംസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു; ടീം മഹാരാഷ്ട്ര ജേതാക്കള്‍

മൊഗ്രാല്‍: മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ദേശീയ കാരംസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. കാരംസ് മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന് അരങ്ങേറിയ ദ്വിദിന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 64 ടീമുകളാണ് മാറ്റുരച്ചത്. സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ കിരീടം ചൂടിയ ടീം മഹാരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ ആധിപത്യം നേടി.സിംഗിള്‍സ് ഫൈനലില്‍ സലാഹുദ്ദീന്‍ ശൈഖിനെ പരാജയപ്പെടുത്തിക്കൊണ്ട് രാജേഷ് ഗോഹില്‍ ജേതാവായി. സൂഫിയാന്‍ ചിക്തെ മൂന്നാം സ്ഥാനവും ദീപക് ഗനിക നാലാം സ്ഥാനവും കരസ്ഥമാക്കി. സിംഗിള്‍സ് വിഭാഗത്തിലെ […]

മൊഗ്രാല്‍: മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ദേശീയ കാരംസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. കാരംസ് മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന് അരങ്ങേറിയ ദ്വിദിന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 64 ടീമുകളാണ് മാറ്റുരച്ചത്. സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ കിരീടം ചൂടിയ ടീം മഹാരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ ആധിപത്യം നേടി.
സിംഗിള്‍സ് ഫൈനലില്‍ സലാഹുദ്ദീന്‍ ശൈഖിനെ പരാജയപ്പെടുത്തിക്കൊണ്ട് രാജേഷ് ഗോഹില്‍ ജേതാവായി. സൂഫിയാന്‍ ചിക്തെ മൂന്നാം സ്ഥാനവും ദീപക് ഗനിക നാലാം സ്ഥാനവും കരസ്ഥമാക്കി. സിംഗിള്‍സ് വിഭാഗത്തിലെ മികച്ച താരമായി സലാഹുദ്ദീന്‍ ശൈഖ് തിരഞ്ഞെടുക്കപ്പെട്ടു.
ഡബിള്‍സില്‍ രാജേഷ് ഗോഹില്‍-ദീപക് ഗനിക സഖ്യം ജേതാക്കളായി. സലാഹുദ്ദീന്‍ ശൈഖ്-സൂഫിയാന്‍ ചിക്തെ സഖ്യത്തെയാണ് ഫൈനലില്‍ ഇവര്‍ പരാജയപ്പെടുത്തിയത്. തമിഴ്‌നാടില്‍ നിന്നുള്ള ടീമുകളായ അരുണ്‍ കാര്‍ത്തിക്-തമിഴ് സെല്‍വന്‍ സഖ്യം മൂന്നാം സ്ഥാനവും ഗുണ്ടു ഗണേഷ്-മമ്മാലി സഖ്യം നാലാം സ്ഥാനവും നേടി. ഡബിള്‍സ് വിഭാഗത്തിലെ മികച്ച താരമായി അരുണ്‍ കാര്‍ത്തിക് തിരഞ്ഞെടുക്കപ്പെട്ടു.
ഒരൊറ്റ ശ്രമത്തില്‍ ഒമ്പത് കരുക്കളെയും ലക്ഷ്യ സ്ഥാനത്തെത്തിച്ച് കാണികളെ കോരിത്തരിപ്പിച്ച രാജേഷ് ഗോഹില്‍ 'ബ്ലാക്ക് സ്ലാമര്‍' ട്രോഫിക്ക് അര്‍ഹനായി.
ദുബായ്-മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്ലകുഞ്ഞി സ്പിക്, എം.എ അബൂബക്കര്‍ സിദ്ദീഖ്, കെ.എം മുഹമ്മദ് എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. ടി.കെ അന്‍വര്‍ സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു. റിയാസ് മൊഗ്രാല്‍, അബ്ദുല്‍റഹ്‌മാന്‍, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്, ജാഫര്‍ ദുബായ് പ്രസംഗിച്ചു.
ലത്തീഫ് ലിയ, ഖാദര്‍ എസ്.കെ, സാഹിര്‍ ഖത്തര്‍, റിയാസ് എസ്.കെ, ഇസ്ഹാഖ്, സിറാജ്, അനസ്, സിദ്ദീഖ് നേബി, ലത്തീഫ് ഫ്രൂട്ട്, ഇബ്രാഹിം ഷാ, തോയൂബ്, താജു, അമ്മി, ഫാറൂഖ്, താജു നാങ്കി, അബ്ദുല്ല, ഇര്‍ഷാദ്, ഉസ്മാന്‍, അബ്ബു, സാജിദ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it