ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ്- കര്‍ണ കദൂര്‍ സഖ്യത്തിന് രണ്ടാം റൗണ്ടില്‍ മികച്ച ജയം
കാസര്‍കോട്: മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന 2024- ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടായ ബ്ലൂ-ബാന്‍ഡ് മഹാരാഷ്ട്ര റാലിയില്‍ മൂസാ ഷരീഫ്-കര്‍ണ കദൂര്‍ സഖ്യത്തിന് മികച്ച ജയം. പരുപരുക്കന്‍ പാതയിലൂടെയുള്ള 120 കിലോ മീറ്റര്‍ അടക്കം 380 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാം റൗണ്ട്. 11 സ്പെഷ്യല്‍ സ്റ്റേജുകള്‍ 1 മണിക്കൂര്‍ 47 മിനുട്ടും 52 സെക്കണ്ടും കൊണ്ട് പൂര്‍ത്തീകരിച്ചാണ് മൂസാ ഷരീഫ്-കദൂര്‍ സഖ്യം ഓവറോള്‍ വിജയം നേടിയത്.എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ […]

കാസര്‍കോട്: മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന 2024- ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടായ ബ്ലൂ-ബാന്‍ഡ് മഹാരാഷ്ട്ര റാലിയില്‍ മൂസാ ഷരീഫ്-കര്‍ണ കദൂര്‍ സഖ്യത്തിന് മികച്ച ജയം. പരുപരുക്കന്‍ പാതയിലൂടെയുള്ള 120 കിലോ മീറ്റര്‍ അടക്കം 380 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാം റൗണ്ട്. 11 സ്പെഷ്യല്‍ സ്റ്റേജുകള്‍ 1 മണിക്കൂര്‍ 47 മിനുട്ടും 52 സെക്കണ്ടും കൊണ്ട് പൂര്‍ത്തീകരിച്ചാണ് മൂസാ ഷരീഫ്-കദൂര്‍ സഖ്യം ഓവറോള്‍ വിജയം നേടിയത്.
എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ-ഡ്രൈവര്‍ ആയ മൂസാ ഷരീഫ് സഖ്യത്തിന് ചെന്നൈയില്‍ നടന്ന ആദ്യ റൗണ്ടില്‍ സാങ്കേതിക തകരാര്‍ മൂലം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മൊത്തം ആറ് റൗണ്ടുകള്‍ അടങ്ങിയതാണ് ഈ വര്‍ഷത്തെ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്. അതിനാല്‍ അടുത്ത നാല് റൗണ്ടുകള്‍ ഈ സഖ്യത്തിന് നിര്‍ണ്ണായകമാണ്. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് ജൂലൈ 26 മുതല്‍ 28 വരെയായി കോയമ്പത്തൂരില്‍ നടക്കും. ബാക്കി റൗണ്ടുകള്‍ ഹൈദരാബാദ്, കൂര്‍ഗ്, ബംഗളൂരു എന്നിവിടങ്ങളിലായാണ് നടക്കുക. എം.ആര്.എഫിന്റെ പിന്തുണയോടെ ടീം അര്‍കാ മോട്ടോര്‍ സ്പോര്ട്ടിന് വേണ്ടി വി.ഡബ്ല്യു. പോളോ കാര്‍ ഉപയോഗിച്ചാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ ഷരീഫും കര്‍ണാടക സ്വദേശിയായ കര്‍ണാ കദൂറും നേട്ടം കൊയ്തത്. ദേശീയ കാര്‍ റാലിയില്‍ മൂസാ ഷരീഫിഫിന്റെ 38 വേ ഓവറോള്‍ വിജയവും മഹാരാഷ്ട്ര റാലിയിലെ എട്ടാം വിജയവുമാണിത്. ഇതിനകം 317 റാലികളില്‍ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസാ ഷരീഫിന് ഈ കിരീടത്തില്‍ കൂടി മുത്തമിട്ടാല്‍ എട്ട് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ നാവിഗേറ്റര്‍ എന്ന ബഹുമതി കൂടി സ്വന്തം പേരിലാക്കാം.