പഞ്ചാബിന്റെ വലനിറച്ചു; ദേശീയ ബീച്ച് സോക്കര്‍ കിരീടം കേരളത്തിന്

കാസര്‍കോട്: ഗുജറാത്തില്‍ നടന്ന ദേശീയ ബീച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ കേരളം കിരീടം ഉയര്‍ത്തി. പഞ്ചാബിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നാലിനെതിരെ 13 ഗോളുകള്‍ നേടിയാണ് കേരളം വമ്പന്‍ ജയത്തോടെ കിരീടത്തില്‍ മുത്തമിട്ടത്. പഞ്ചാബിന്റെ ഫിസിക്കല്‍ ഗെയിമും റഫ് ടാക്കിളുകളും മറികടന്ന് മികച്ച കളിയഴക് കാഴ്ചവെച്ചാണ് കേരള ടീം ആധികാരികമായി ട്രോഫി സ്വന്തമാക്കിയത്.ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിനെതിരെ 6-5 എന്ന നിലയില്‍ കേരളം പരാജയപ്പെട്ടിരുന്നു. ഫൈനലിലെ വമ്പന്‍ ജയം ഇതിനെതിരെയുള്ള മധുരപ്രതികാരം കൂടിയായി.സെമിഫൈനലില്‍ ഉത്തരാഖണ്ഡിനെ 11-9 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് കേരളം […]

കാസര്‍കോട്: ഗുജറാത്തില്‍ നടന്ന ദേശീയ ബീച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ കേരളം കിരീടം ഉയര്‍ത്തി. പഞ്ചാബിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നാലിനെതിരെ 13 ഗോളുകള്‍ നേടിയാണ് കേരളം വമ്പന്‍ ജയത്തോടെ കിരീടത്തില്‍ മുത്തമിട്ടത്. പഞ്ചാബിന്റെ ഫിസിക്കല്‍ ഗെയിമും റഫ് ടാക്കിളുകളും മറികടന്ന് മികച്ച കളിയഴക് കാഴ്ചവെച്ചാണ് കേരള ടീം ആധികാരികമായി ട്രോഫി സ്വന്തമാക്കിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിനെതിരെ 6-5 എന്ന നിലയില്‍ കേരളം പരാജയപ്പെട്ടിരുന്നു. ഫൈനലിലെ വമ്പന്‍ ജയം ഇതിനെതിരെയുള്ള മധുരപ്രതികാരം കൂടിയായി.
സെമിഫൈനലില്‍ ഉത്തരാഖണ്ഡിനെ 11-9 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലേക്ക് എത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷദ്വീപിനെ തോല്‍പിച്ച കേരളം ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിനെതിരായ മത്സരം ഒഴികെ എല്ലാ മത്സരങ്ങളിലും വിജയിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ദേശീയ ബീച്ച് സോക്കര്‍ നടന്നത്.
കേരള ടീമിന്റെ കോച്ച് സസിന്‍ ചന്ദ്രനും മാനേജര്‍ സിദ്ദീഖ് ചക്കരയുമാണ്.

Related Articles
Next Story
Share it