ദേശീയ ചൂണ്ടയിടല്‍ മത്സരം: കാസര്‍കോട് സ്വദേശിക്ക് ഒന്നാംസ്ഥാനം

ഏഴോം: ഏഴോം പുഴയോരത്ത് നടന്ന ദേശീയ ചൂണ്ടയിടല്‍ മത്സരത്തില്‍ 850 ഗ്രാം തൂക്കമുള്ള കൊളോന്‍ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസര്‍കോട് സ്വദേശി റഫീക്ക് ഖാദര്‍ ജേതാവായി. ആംഗ്ലിങ് ബഡീസ് ടീമംഗമാണ്. 50,000 രൂപയാണ് കാഷ് പ്രൈസ്. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയില്‍ കോര്‍ത്ത മലപ്പുറം സ്വദേശി എന്‍. സലാഹുദ്ദീന്‍ രണ്ടാം സ്ഥാനവും കണ്ണൂര്‍ സ്വദേശി എം.സി രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് നെല്ലിക്കുന്ന് നാലാം സ്ഥാനവും നേടി. 69 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ ടൂറിസം പ്രമോഷന്‍ […]

ഏഴോം: ഏഴോം പുഴയോരത്ത് നടന്ന ദേശീയ ചൂണ്ടയിടല്‍ മത്സരത്തില്‍ 850 ഗ്രാം തൂക്കമുള്ള കൊളോന്‍ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസര്‍കോട് സ്വദേശി റഫീക്ക് ഖാദര്‍ ജേതാവായി. ആംഗ്ലിങ് ബഡീസ് ടീമംഗമാണ്. 50,000 രൂപയാണ് കാഷ് പ്രൈസ്. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയില്‍ കോര്‍ത്ത മലപ്പുറം സ്വദേശി എന്‍. സലാഹുദ്ദീന്‍ രണ്ടാം സ്ഥാനവും കണ്ണൂര്‍ സ്വദേശി എം.സി രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് നെല്ലിക്കുന്ന് നാലാം സ്ഥാനവും നേടി. 69 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഏഴിലം ടൂറിസവും സംയുക്തമായാണ് മത്സരം നടത്തിയത്. ജില്ലാ കലക്ടര്‍ സമ്മാനദാനം നിര്‍വഹിച്ചു.
സമാപന ചടങ്ങില്‍ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.
ഡി.ടി.പി.സി സെക്രട്ടറി ജെ. കെ ജിജേഷ് കുമാര്‍, ആംഗ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശീതള്‍ കാളിയത്ത്, മാനേജര്‍ കെ. സജീവന്‍, പി.കെ വിശ്വനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it