വിരട്ടല്‍ വേണ്ട; ശനിയും ഞായറും കടകള്‍ തുറക്കുമെന്ന് നസിറുദ്ദീന്‍

തിരുവനന്തപുരം: കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയും വ്യാപാരികളും ഇന്ന് വൈകിട്ട് 3.30ന് ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ ഈ പ്രഖ്യാപനം. 'മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ല. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായര്‍ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമാണുണ്ടായത്'- അദ്ദേഹം ചോദിച്ചു. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണാണ്. എന്നാല്‍ അത് കാര്യമാക്കാതെ […]

തിരുവനന്തപുരം: കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയും വ്യാപാരികളും ഇന്ന് വൈകിട്ട് 3.30ന് ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ ഈ പ്രഖ്യാപനം.
'മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ല. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായര്‍ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമാണുണ്ടായത്'- അദ്ദേഹം ചോദിച്ചു. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണാണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നസ്‌റുദ്ദീന്‍ വ്യക്തമാക്കിയത്. വ്യാപാരി പ്രതിഷേധത്തില്‍ സര്‍ക്കാരുകള്‍ വീണിട്ടുണ്ടെന്നും നാല്‍പ്പത് വര്‍ഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് സമയം നിശ്ചയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കാനുള്ളത് കൊണ്ട് യോഗം വൈകിട്ടേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം തുടര്‍ നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

Related Articles
Next Story
Share it