നസീമിന്റെ മരണം; കണ്ണീര്‍ തോരാതെ നാട്

കാഞ്ഞങ്ങാട്: ആറ് മണിക്കൂറില്‍ എത്തിക്കാന്‍ പറഞ്ഞേടത്തു അഞ്ചര മണിക്കൂറിനുള്ളില്‍ തന്നെ എറണാകുളത്തെ ആസ്പത്രിയിലെത്തിച്ചിട്ടും പതിനാലുകാരന്‍ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ഫലം കാണാതെ മരണത്തിനു കീഴടങ്ങി. എലി വിഷം അകത്തുചെന്ന് ഗുരുതരാവവസ്ഥയില്‍ കഴിഞ്ഞ പൂച്ചക്കാട് അരയാല്‍ തറയിലെ നസീം ആണ് എറണാകുളം അമൃത ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. എലി വിഷം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് പിതാവ് കരള്‍ പകുത്തുനല്‍കാനിരിക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തി നസീം യാത്രയായത്. ഏതാനും ദിവസം മുമ്പാണ് കുട്ടിയെ വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. എലി […]

കാഞ്ഞങ്ങാട്: ആറ് മണിക്കൂറില്‍ എത്തിക്കാന്‍ പറഞ്ഞേടത്തു അഞ്ചര മണിക്കൂറിനുള്ളില്‍ തന്നെ എറണാകുളത്തെ ആസ്പത്രിയിലെത്തിച്ചിട്ടും പതിനാലുകാരന്‍ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ഫലം കാണാതെ മരണത്തിനു കീഴടങ്ങി. എലി വിഷം അകത്തുചെന്ന് ഗുരുതരാവവസ്ഥയില്‍ കഴിഞ്ഞ പൂച്ചക്കാട് അരയാല്‍ തറയിലെ നസീം ആണ് എറണാകുളം അമൃത ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. എലി വിഷം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് പിതാവ് കരള്‍ പകുത്തുനല്‍കാനിരിക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തി നസീം യാത്രയായത്.
ഏതാനും ദിവസം മുമ്പാണ് കുട്ടിയെ വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. എലി വിഷം അകത്തുചെന്ന കാര്യം വീട്ടുകാര്‍ ആദ്യം അറിഞ്ഞിരുന്നില്ല. മംഗളൂരു ആസ്പത്രിയിലെ പരിശോധനയിലാണ് എലി വിഷം അകത്തു ചെന്നതാണെനറിഞ്ഞത്. ചികിത്സയിലിരിക്കെ കുട്ടിയുടെ നില ഗുരുതരമാവുകയായിരുന്നു. ആറ് മണിക്കൂറിനകം എറണാകുളത്തെ അമൃത ആസ്പത്രിയിലെ എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അഞ്ചര മണിക്കൂറിനകം എറണാകുളം ആസ്പത്രിയിലെത്തിച്ചത്. പിതാവ് മകനു കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടെയാണ് കുട്ടിയുടെ ആരോഗ്യനില മോശമാവുകയും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തത്. ഇതോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് കുട്ടി മണിക്കൂറുകള്‍ക്കു മുമ്പ് മരണത്തിന് കീഴടങ്ങിയത്. പള്ളിക്കര പൂച്ചക്കാട് അരയാല്‍ തറ ദാറുല്‍ നദിരിയയില്‍ അസൈനാര്‍ ആമു ഹാജിയുടെയും സുബൈദയുടേയും മകനാണ് നസീം. പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: നദീം, മുഹമ്മദ്.

Related Articles
Next Story
Share it