പാളത്തില്‍ യാത്രക്കാര്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ ശതാബ്ദി എക്സ്പ്രസ് കുതിച്ചെത്തി; ആളുകള്‍ ഭയചകിതരായി ചിതറിയോടി, ട്രെയിന് അടിയില്‍പെട്ട് ഒരാള്‍ക്ക് ദാരുണമരണം

കോലാര്‍: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ റെയില്‍പാളത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ ശതാബ്ദി എക്‌സ്പ്രസ് കുതിച്ചെത്തി. ഇതോടെ ആളുകള്‍ ഭയചകിതരായി ചിതറിയോടി. പാളത്തില്‍ നിന്നിരുന്ന നൂറുകണക്കിന് ട്രെയിന്‍ യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെട്ടുവെങ്കിലും ട്രെയിനിന് അടിയില്‍ പെട്ട് ഒരാള്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെ കോലാര്‍ ജില്ലയിലെ മാലൂരിനടുത്തുള്ള തേക്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിന് അടിയില്‍പെട്ട് പൂര്‍ണമായി ചതഞ്ഞരഞ്ഞതിനാല്‍ ആളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ […]

കോലാര്‍: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ റെയില്‍പാളത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ ശതാബ്ദി എക്‌സ്പ്രസ് കുതിച്ചെത്തി. ഇതോടെ ആളുകള്‍ ഭയചകിതരായി ചിതറിയോടി. പാളത്തില്‍ നിന്നിരുന്ന നൂറുകണക്കിന് ട്രെയിന്‍ യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെട്ടുവെങ്കിലും ട്രെയിനിന് അടിയില്‍ പെട്ട് ഒരാള്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെ കോലാര്‍ ജില്ലയിലെ മാലൂരിനടുത്തുള്ള തേക്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന് അടിയില്‍പെട്ട് പൂര്‍ണമായി ചതഞ്ഞരഞ്ഞതിനാല്‍ ആളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് തെക്കല്‍ പൊലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി.

Related Articles
Next Story
Share it