നരേന്ദ്രമോദി ഭരണകൂടത്തെ തന്നിലേക്ക് ചുരുക്കുന്നു- അഡ്വ. പി.എം സുരേഷ് ബാബു

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടത്തെ തന്നിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പി.എം സുരേഷ് ബാബു പറഞ്ഞു. എന്‍.സി.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ നരേന്ദ്രമോദി ചെയ്ത പ്രസംഗത്തില്‍ ബി.ജെ.പിയുടെ വാഗ്ദാനം എന്ന് പറയാതെ 'മോദി ഗ്യാരന്റി' എന്ന് ആവര്‍ത്തിച്ചത് വ്യക്ത്യാധിഷ്ഠിത നിലപാടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനം നിലനില്‍ക്കുന്ന കാലത്തോളം ഇടതുമുന്നണി കേരളത്തില്‍ ഉണ്ടാകുമെന്നും ആ മുന്നണിയില്‍ എന്‍.സി.പിയും ഉണ്ടാകുമെന്നും സുരേഷ് ബാബു […]

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടത്തെ തന്നിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പി.എം സുരേഷ് ബാബു പറഞ്ഞു. എന്‍.സി.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ നരേന്ദ്രമോദി ചെയ്ത പ്രസംഗത്തില്‍ ബി.ജെ.പിയുടെ വാഗ്ദാനം എന്ന് പറയാതെ 'മോദി ഗ്യാരന്റി' എന്ന് ആവര്‍ത്തിച്ചത് വ്യക്ത്യാധിഷ്ഠിത നിലപാടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനം നിലനില്‍ക്കുന്ന കാലത്തോളം ഇടതുമുന്നണി കേരളത്തില്‍ ഉണ്ടാകുമെന്നും ആ മുന്നണിയില്‍ എന്‍.സി.പിയും ഉണ്ടാകുമെന്നും സുരേഷ് ബാബു പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സി. ബാലന്‍, എന്‍.വൈ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി സനൂപ്, ജില്ലാ ഭാരവാഹികളായ ടി. ദേവദാസ്, രാജു കൊയ്യന്‍, ഒ.കെ ബാലകൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍, സുബൈര്‍ പടുപ്പ്, സീനത്ത് സതീശന്‍, ബ്ലോക്ക് ഭാരവാഹികളായ രാഹുല്‍ നിലാങ്കര, ഉബൈദുല്ല കടവത്ത്, ഹമീദ് ചേരങ്കൈ, നാസര്‍ പള്ളം, പോഷക സംഘടന ഭാരവാഹികളായ ഖദീജ മൊഗ്രാല്‍, രമ്യ രാജേഷ്, മഞ്ജു, ലിജോ സെബാസ്റ്റ്യന്‍, മോഹനന്‍ ചുണ്ണംകുളം, വി. സുകുമാരന്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. നാരായണന്‍ സ്വാഗതവും എന്‍. ഷമീമ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it