ജി20 ഉച്ചകോടി; മോദി റോമിലെത്തി; ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച
ന്യുഡെല്‍ഹി: ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ശനിയാഴ്ചയാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുക. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രഗിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലെത്തിയത്. ആഗോള സാമ്പത്തിക വിഷയങ്ങള്‍, കോവിഡ് മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവ്, സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക. കോവിഡ് കാലത്ത് […]

ന്യുഡെല്‍ഹി: ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ശനിയാഴ്ചയാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുക.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രഗിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലെത്തിയത്. ആഗോള സാമ്പത്തിക വിഷയങ്ങള്‍, കോവിഡ് മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവ്, സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക. കോവിഡ് കാലത്ത് നടക്കുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.
ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. 31 വരെ ഇറ്റലിയി സന്ദര്‍ശനം നടത്തുന്ന നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ യുകെയില്‍ സന്ദര്‍ശനം നടത്തും. ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിലെ കോപ്26 യോഗത്തില്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ഇവിടെ സമ്മേളിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണപ്രകാരമാണ് യു.കെ സന്ദര്‍ശനം.