ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം തകര്‍ത്തു-സുധീരന്‍

കാഞ്ഞങ്ങാട്: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ അട്ടിമറിച്ചും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം തകര്‍ത്തിരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളിലെന്ന പോലെ ഇത്തവണയും സി.പി.എം-ബി.ജെ.പി അന്തര്‍ധാര സജീവമാണെന്നും വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം പുലര്‍ത്തുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണന്‍ പുരസ്‌കാരം കേവീസ് […]

കാഞ്ഞങ്ങാട്: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ അട്ടിമറിച്ചും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം തകര്‍ത്തിരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളിലെന്ന പോലെ ഇത്തവണയും സി.പി.എം-ബി.ജെ.പി അന്തര്‍ധാര സജീവമാണെന്നും വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം പുലര്‍ത്തുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണന്‍ പുരസ്‌കാരം കേവീസ് ബാലകൃഷ്ണന് വി.എം സുധീരന്‍ നല്‍കി. സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ പെരിയ, ഹക്കീം കുന്നില്‍, കെ.വി ഭക്തവത്സലന്‍, സിദ്ദീഖ് പള്ളിപ്പുഴ, രവീന്ദ്രന്‍ കരിച്ചേരി, കെ.വി ശ്രീധരന്‍, ദിവാകരന്‍ കരിച്ചേരി, കാവ്യ പള്ളിക്കര, മഹേഷ് തച്ചങ്ങാട്, ചന്ദ്രന്‍ തച്ചങ്ങാട് പ്രസംഗിച്ചു.

Related Articles
Next Story
Share it