വിരമിക്കുന്ന മാസത്തെ ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും

കാഞ്ഞങ്ങാട്: സര്‍വീസ് കാലത്തെ അവസാന ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും. മുക്കൂട് ഗവ. എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനും ചെമ്പ്രകാനം സ്വദേശിയുമായ ഒയോളം നാരായണനാണ് വിരമിക്കുന്ന മാസത്തെ ശമ്പളം സ്‌കൂളിനു നല്‍കി മാതൃകയാകുന്നത്. പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ വിശിഷ്ടതിഥിയാക്കി മുക്കൂട് ഗ്രാമം നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് മാഷ് മാതൃകാപരമായ ഈ പ്രഖ്യാപനം നടത്തിയത്. മൂന്നു വര്‍ഷം മുമ്പ് നാരായണന്‍ മുക്കൂടില്‍ പ്രഥമാധ്യാപകനയെത്തുമ്പോള്‍ 60 കുട്ടികളാണുണ്ടായിരുന്നത്. 150 ല്‍ കൂടുതല്‍ കുട്ടികളെ സ്‌കൂളിലെത്തിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. […]

കാഞ്ഞങ്ങാട്: സര്‍വീസ് കാലത്തെ അവസാന ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും. മുക്കൂട് ഗവ. എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനും ചെമ്പ്രകാനം സ്വദേശിയുമായ ഒയോളം നാരായണനാണ് വിരമിക്കുന്ന മാസത്തെ ശമ്പളം സ്‌കൂളിനു നല്‍കി മാതൃകയാകുന്നത്.
പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ വിശിഷ്ടതിഥിയാക്കി മുക്കൂട് ഗ്രാമം നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് മാഷ് മാതൃകാപരമായ ഈ പ്രഖ്യാപനം നടത്തിയത്. മൂന്നു വര്‍ഷം മുമ്പ് നാരായണന്‍ മുക്കൂടില്‍ പ്രഥമാധ്യാപകനയെത്തുമ്പോള്‍ 60 കുട്ടികളാണുണ്ടായിരുന്നത്. 150 ല്‍ കൂടുതല്‍ കുട്ടികളെ സ്‌കൂളിലെത്തിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്.
അസംബ്ലി ഹാള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ജൈവ വൈവിധ്യ ഉദ്യാനം, പുതിയ കെട്ടിടം തുടങ്ങിയവയുണ്ടാക്കി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ സജീവ ഇടപെടലാണ് നാരായണ്‍ നടത്തിയത്. ഭൗതിക സാഹചര്യത്തോടൊപ്പം സ്‌കൂളിന്റെ അക്കാദമിക നിലവാരവും ഉയര്‍ന്നതോടെ സ്‌കൂളില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കള്‍ മത്സരിക്കുകയാണ്.
ജി.എല്‍.പി.എസ് കുണ്ടൂച്ചി, ജി.എഫ്.എല്‍.പി.എസ് ബേക്കല്‍, ജി.യു.പി.എസ് കാഞ്ഞിരപ്പൊയില്‍, ജി.എല്‍.പി.എസ് പുഞ്ചാവി, ജി.എല്‍.പി.എസ് കയ്യൂര്‍ തുടങ്ങിയ സ്‌കൂളുകളില്‍ പ്രഥമാധ്യാപകനായി ജോലി ചെയ്തു. ചെറുവത്തൂര്‍ ബിആര്‍. സി.യില്‍ ബി.പി.ഒ ആയും പ്രവര്‍ത്തിച്ചു.

Related Articles
Next Story
Share it