ടോവിനോയും അന്ന ബെന്നും പ്രധാന വേഷത്തിലെത്തുന്ന 'നാരദന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി

കൊച്ചി: ടോവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത മാസം റിലീസ് ചെയ്യുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുഖ്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. ജാഫര്‍ സാദിഖ് […]

കൊച്ചി: ടോവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത മാസം റിലീസ് ചെയ്യുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുഖ്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം 'നീലവെളിച്ചം' ആഷിഖ് അബു പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it