ആത്മാര്‍ത്ഥതയിലാണ്ടിറങ്ങിയ ഒരു ഗ്രന്ഥമിതാ എന്റെ കയ്യില്‍.. കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ നന്മ മരങ്ങള്‍. വെള്ളം ചേര്‍ക്കാത്ത എഴുത്ത്, സത്യം മാത്രം വിളിച്ചു പറയുന്ന എഴുത്ത്, അധികം പൊലിപ്പിക്കാത്ത, മസാല ചേര്‍ക്കാത്ത എഴുത്ത്. തകഴി മുതല്‍ എം.ടി വരെയുള്ള 23 വിഖ്യാതരായ വ്യക്തികളുടെ നിറങ്ങളും മണങ്ങളും ഓര്‍മ്മകളുമാണ് ഈ പുസ്തകം. സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെ, നന്മയുടെ നാളങ്ങള്‍ തേടിയുള്ള എഴുത്തിന്റെ കാലവിപര്യയം തേടിയുള്ള യാത്ര… അനുധാവന യാത്ര. ലേഖകന് സ്‌നേഹം തോന്നിയ, നന്മ തോന്നിയ ചില മഹത് വ്യക്തിത്വങ്ങളെ തേടിയുള്ള എഴുത്ത് രസായനം. ഇബ്രാഹിം ചെര്‍ക്കളയുടെ ആശീര്‍വാദത്താല്‍ അനുഗ്രഹത്താല്‍ അനുസ്മരണീയവും അവിസ്മരണീയവുമായ വേറിട്ട പുസ്തകം. നന്മയുടെ നാട്ടിടങ്ങളും വ്യക്തി പുണ്യങ്ങളും തേടിയിട്ടുള്ള, പുണ്യങ്ങളും നേടിയിട്ടുള്ള ഒരു ഏകലൗകിക തീര്‍ത്ഥാടനം തന്നെയാണ് ഈ പുസ്തകം. പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 23 ഓളം ലേഖനങ്ങള്‍ ആണ് ഉള്ളത്. ഹൃദയ രേഖകള്‍ എന്ന പേര് വളരെ തഴക്കവും ഒതുക്കവും ഉള്ള ഹൃദ്യമായ കാമ്പുള്ള അവതാരികയാണ് വാസു ചോറോട് മാഷിന്റേത്. തകഴി, വൈക്കം മുഹമ്മദ് ബഷീര്‍ സാഹിബ്, സി. രാഘവന്‍ മാഷ്, ടി. ഉബൈദ്, പി. കുഞ്ഞിരാമന്‍ നായര്‍, സാറാ അബൂബക്കര്‍, കെ.എം അഹ്മദ്, പി.വി കൃഷ്ണന്‍ മാഷ്, ഇബ്രാഹിം ബേവിഞ്ച, വെങ്കിട്ടരാജ പുണിഞ്ചിത്തായ, പാങ്ങില്‍ ഭാസ്‌കരന്‍ പി .എസ് പുണിഞ്ചിത്തായ, സുബൈദ നീലേശ്വരം, ഉസ്താദ് ബിസ്മില്ലാഖാന്‍, അന്തുക്ക, കെ.എസ് അബ്ദുല്ല എന്നിങ്ങനെ ഉള്ള വ്യക്തിത്വങ്ങളാണ് ഇതില്‍ നിറഞ്ഞു തുളുമ്പുന്നത്. ഹൃദയത്തില്‍ തട്ടിയ ചില വ്യക്തിത്വങ്ങളെ മനസ്സിന്റെ ഉള്ളറകളില്‍ ഒരു ഇടം കണ്ടെത്തിയ വ്യക്തിത്വങ്ങളെ അവരുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു നന്മ നിറഞ്ഞ പാഠം, പാഠാവലി തന്നെയാണ് ഈ പുസ്തകം എന്ന് നമുക്ക് സംശയലേശമെന്യേ പറയാം. വായനക്കാരില്‍ എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വളരെ ജാഗ്രത പുലര്‍ത്തിയുള്ള ഒരു എഴുത്തിന്റെ വഴിയാണ് കുട്ടിയാനം മുഹമ്മദ്കുഞ്ഞി അനുവര്‍ത്തിക്കുന്നത്. അവരുടെ പ്രവൃത്തി പോലെ അവരുടെ ജീവിതത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞ കാല്‍പ്പാടുകളെ തേടിയുള്ള യാത്ര വളരെ കൂലംകുഷമായി നമ്മെ സമസ്ത മേഖലകളിലേക്കും എത്തിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു എന്നിടത്താണ് കുട്യാനത്തിന്റെ രചനയുടെ വൈഭവം നമ്മളിലേക്ക് മനസ്സിലാക്കപ്പെടുന്നത്. മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുപോലെ പതിപ്പിച്ചവരെ ഒരിക്കലും വിസ്മരിക്കപ്പെടാന്‍ പാടില്ല എന്നും അവര്‍ നമ്മുടെ മുമ്പില്‍ ചില പാഠങ്ങളായി, പാഠഭാഗങ്ങളായി നിലനില്‍ക്കണം എന്ന ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഈ എഴുത്ത് ഇതള്‍ നീട്ടി നമ്മുടെ മുമ്പിലേക്ക് വരുന്നത്. മാത്രമല്ല, അവരുടെ ജീവിത പാഠങ്ങള്‍ അതിന്റെ ഉള്ളറതേടിയുള്ള യാത്രകള്‍ ഒക്കെ തന്നെ വരും തലമുറക്ക് കൈമാറുക എന്ന മഹത്തായ കര്‍ത്തവ്യവും തന്നില്‍ നിക്ഷിപ്തമാണ് എന്ന് കുട്ടിയാനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ 23 വ്യത്യസ്ത വ്യക്തിത്വങ്ങള്‍… മരങ്ങളായി പന്തലിച്ച വ്യക്തിത്വങ്ങള്‍ നമ്മുടെ മുന്നിലേക്ക് അവരുടെ ജീവിത പാഠങ്ങള്‍ എത്രത്തോളം വലിപ്പവും ആഴവുമുണ്ടെന്ന് വരുന്ന തലമുറക്ക് അവ പഠിക്കാനും അറിയാനും ഉള്ള വലിയ അധ്യായങ്ങള്‍ തന്നെ ആണ് എന്ന് തിരിച്ചറിഞ്ഞത്. ഭാഷ നമ്മെ പരസ്പരം യോജിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജോജിപ്പിക്കലുകള്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കുട്ടിയാനം നമ്മിലേക്ക് യാതൊരു ചോര്‍ച്ചയും ഇല്ലാതെ പകര്‍ന്നു നല്‍കുന്നു. എഴുത്തുകാരന്റെ വിജയം നിലകൊള്ളുന്നത് അവിടെയാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് കാസര്‍കോട്ട് നടത്തിയ ജന്മ ശതാബ്ദി പരിപാടിയുടെ അവലോകനവും അനുസ്മരണവുമാണ് തകഴിയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനത്തിലുള്ളത്. വൈക്കം മുഹമ്മദ് ബഷീറിനെ സംബന്ധിച്ച് ബേപ്പൂര്‍ സല്‍ത്താന്‍ വൈലാലില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതുപോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കാഴ്ചകളും കാണാ കാഴ്ചകളും വൈലാലിലേക്ക് പോയി കുറെ നേരം അവരുമായി സംസാരിച്ചു. അദ്ദേഹവുമായി സംസാരിച്ചു ഫോട്ടോകള്‍ എടുത്ത് അവിടുത്തെ ഓര്‍മ്മകള്‍ ഒരുവട്ടം കൂടി ആ തിരുമുറ്റത്ത് എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഒറ്റക്കായാലും അത് നമ്മളിലേക്ക് പകരാനുമാണ് കുട്ടിയാനം ശ്രമിച്ചത്. കാരുണ്യത്തിന്റെ തണല്‍ മരവും വീടും ഭക്ഷണവും മരുന്നും മറ്റു ഭൗതിക സാഹചര്യങ്ങളും അര്‍ഹിക്കുന്നവനെ അവരുടെ യഥാര്‍ത്ഥ കരങ്ങളില്‍ തന്നെ മധ്യവര്‍ത്തികളില്ലാതെ എത്തിക്കാനുള്ള ഒരു മനുഷ്യന്റെ അദമ്യമായ ആഗ്രഹവും അദ്ദേഹത്തിന്റെ ജീവിത സമസ്യയുടെ പൂരണവും ഒക്കെ ഉള്ള സായിറാം ഭട്ട് എന്ന വലിയ മനുഷ്യനെ നിരാമയമായ രീതിയില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
കുട്ടിയാനം ഒരു അധ്യായം ഉപയോഗിക്കുന്നത്. എഴുത്തും ജീവിതവും അദ്ദേഹത്തിന്റെ കൃതികളെ സംബന്ധിച്ചുള്ള സാരള്യമായ എഴുത്തും അതിനകത്ത് നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുപോലെ ഭാഷകള്‍ക്കിടയിലെ പാലമായി കാസര്‍കോടന്റെ മണ്ണിനെ നിത്യഹരിതമാക്കിയ എഴുത്തിലും ഭാഷയിലും ഒരു വലിയ സമസ്യയായിരുന്ന സി. രാഘവന്‍ മാഷിനെ ഓര്‍ത്തെടുക്കുകയാണ് മാഷിനെ സംബന്ധിച്ചുള്ള അധ്യായത്തില്‍ കുട്ടിയാനം ചെയ്യുന്നത്. കവിതയുടെ മാസ്മരികലോകം നമുക്കു മുമ്പില്‍ തുറന്ന് ടി. ഉബൈദിനെ കുറിച്ച് അദ്ദേഹത്തിന്റെ ചരമദിനത്തില്‍ നന്നായി എഴുതുകയും അനുസ്മരിക്കുകയും ആണ് . ടി ഉബൈദിനെ സംബന്ധിച്ചുള്ള പ്രബന്ധത്തില്‍ കുട്ടിയാനം ചെയ്യുന്നത്. കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ സ്മാരകത്തില്‍ പിയുടെ സ്മരണയില്‍ പങ്കെടുത്തതിന്റെ കാല്‍പ്പാടുകള്‍ തേടിയുള്ള യാത്ര കവിയെ കുറിച്ചും കടല മണികള്‍ കൊത്തി തിന്നതിന്റെ തിന്നതിന്റെ ഓര്‍മ്മകളും ഒക്കെ വളരെ സാരള്യതയോടെ നമ്മോട് പറയുകയാണ് പി. കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ചെയ്യുന്നത്
-രാഘവന്‍ ബെള്ളിപ്പാടി