നന്ദികേശന് റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: റോട്ടറി കാസര്‍കോടിന്റെ ഈ വര്‍ഷത്തെ റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നന്ദികേശന് സമ്മാനിച്ചു. 1991 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ച അദ്ദേഹം എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ എന്നീ തസ്തികളില്‍ നല്‍കിയ സംഭാവനകളും അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായി കാസര്‍കോട് റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സി.എ വിശാല്‍ കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രസിഡണ്ട് ഗൗതം ഭക്ത അധ്യക്ഷത വഹിച്ചു. സര്‍വമംഗള റാവു […]

കാസര്‍കോട്: റോട്ടറി കാസര്‍കോടിന്റെ ഈ വര്‍ഷത്തെ റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നന്ദികേശന് സമ്മാനിച്ചു. 1991 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ച അദ്ദേഹം എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ എന്നീ തസ്തികളില്‍ നല്‍കിയ സംഭാവനകളും അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായി കാസര്‍കോട് റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സി.എ വിശാല്‍ കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രസിഡണ്ട് ഗൗതം ഭക്ത അധ്യക്ഷത വഹിച്ചു. സര്‍വമംഗള റാവു അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജില്ലയിലെ പത്തായിരത്തോളം വരുന്ന അധ്യാപകര്‍ക്കു വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങുകയാണെന്ന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എം.കെ രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി നിഹാല്‍ ജോയ്, കണ്ണൂര്‍ റീജിയണല്‍ ഫോറം ചെയര്‍മാന്‍ ദിനേശ് എം.ടി, ഡോ. നാരായണന്‍ നായ്ക് സംസാരിച്ചു.

Related Articles
Next Story
Share it