കന്നഡ സിനിമയില്‍ മിന്നും താരമായി ചന്തേര സ്വദേശി സായികൃഷ്ണ; 'നന്‍ ഹെസറു കിഷോറ വള്‍ പാസ് എന്റു' 19 ന് തീയ്യറ്ററില്‍

കന്നഡ സിനിമയില്‍ മിന്നും താരമായി ഉയരങ്ങള്‍ കീഴടക്കുകയാണ് കാസര്‍കോട് ജില്ലയിലെ ചന്തേര പടിഞ്ഞാറേക്കര സ്വദേശിയായ സായികൃഷ്ണ. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള സായി കൃഷ്ണ കന്നഡയില്‍ ഏഴോളം ഹ്ര്വസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തോരുക്കിയതോടെയാണ് കന്നഡ സിനിമാലോകം ഈ ബാലതാരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സായികൃഷ്ണ അഭിനയിച്ച രണ്ടാമത്തെ പ്രമുഖ ചിത്രമായ 'നന്‍ ഹെസറു കിഷോറ വള്‍ പാസ് എന്റു ' ഈ മാസം 19ന് കാസര്‍കോട് കൃഷ്ണ തീയറ്ററില്‍ എടനീര്‍ മഠധിപതി റിലീസ് ചെയ്യും. സമൂഹത്തിലെ കുട്ടികളോട് കാണിക്കുന്ന അനീതിക്കും […]

കന്നഡ സിനിമയില്‍ മിന്നും താരമായി ഉയരങ്ങള്‍ കീഴടക്കുകയാണ് കാസര്‍കോട് ജില്ലയിലെ ചന്തേര പടിഞ്ഞാറേക്കര സ്വദേശിയായ സായികൃഷ്ണ. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള സായി കൃഷ്ണ കന്നഡയില്‍ ഏഴോളം ഹ്ര്വസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തോരുക്കിയതോടെയാണ് കന്നഡ സിനിമാലോകം ഈ ബാലതാരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സായികൃഷ്ണ അഭിനയിച്ച രണ്ടാമത്തെ പ്രമുഖ ചിത്രമായ 'നന്‍ ഹെസറു കിഷോറ വള്‍ പാസ് എന്റു ' ഈ മാസം 19ന് കാസര്‍കോട് കൃഷ്ണ തീയറ്ററില്‍ എടനീര്‍ മഠധിപതി റിലീസ് ചെയ്യും. സമൂഹത്തിലെ കുട്ടികളോട് കാണിക്കുന്ന അനീതിക്കും അക്രമത്തിനും ചൂഷണത്തിനും എതിരായി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമ പതി ഫിലിംസിന്റെ ബാനറില്‍ എം ഡി പാര്‍ത്ഥസാരഥിയാണ് നിര്‍മ്മിക്കുന്നത്. 2019-20 ലെ ബംഗളുരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം, സാമൂഹ്യവിരുദ്ധ ശക്തികള്‍ അവയവ മോഷണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്, മദ്യത്തിനും മയക്കുമരുന്നിനും കുട്ടികള്‍ അടിമകളായി മാറുന്നത് തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങള്‍ ചിത്രത്തിലൂടെ അഭ്രപാളിയില്‍ അനാവരണം ചെയ്യുന്നുണ്ട്. കന്നഡയില്‍ വമ്പന്‍ വിജയം നേടിയ ' സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലെ' എന്ന സിനിമയില്‍ അഭിനയിച്ചതോടെ കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ സായി കൃഷ്ണ സൂപ്പര്‍ ബാലതാരമാവുകയായിരുന്നു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി.യിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിയന്‍ യൂണിറ്റ് സെക്രട്ടറിയുമായ കൃഷ്ണകുമാറിന്റെയും ചിന്മയ സ്‌കൂളോ അധ്യാപിക ബി.സ്വപ്‌നയുടെയും ഏകമകനാണ് സായി. തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് ശാലിയന്റെ ശിഷ്യനായാണ് സായി നാടകത്തില്‍ എത്തുന്നത്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളുടെ നാടകങ്ങളില്‍ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലും ബംഗളൂരുവിലും നടന്ന നാടക ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്ത് അഭിനയകലയെ നെഞ്ചോട് ചേര്‍ത്തു. സ്വന്തമായി സംവിധാനം ചെയ്ത ഏഴ് ഷോര്‍ട്ട് ഫിലിമുകളും ഒരു ആല്‍ബവും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ സായി കന്നഡ സിനിമയില്‍ സൂപ്പര്‍ താരമായി. ആറു കുട്ടികളുമായി ഒരുമിച്ചു സിനിമയില്‍ അഭിനയിക്കുന്ന സായി ചിത്രത്തില്‍ മുഴുനീള അഭിനേതാവായാണ് തിളങ്ങുന്നത്. ഒരു മാസത്തോളം മൈസൂരിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് കാരണമാണ് റിലീസ് വൈകിയത്. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്ന് നിര്‍മാതാവ് എം.പി പാര്‍ത്ഥസാരഥിയും സംവിധായകന്‍ ഭാരതി ശങ്കറും പറഞ്ഞു. നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച ശേഷമാണ് സായി കൃഷ്ണ കന്നഡ സിനിമയില്‍ എത്തുന്നത്. എന്റെ കീഴില്‍ നാടക കളരിയില്‍ കുറേകാലം ഉണ്ടായി. കൊവിഡിനെതിരെ ജില്ല ഭരണകൂടത്തിന് വേണ്ടി ചെയ്ത കന്നഡ തുളു ഷോര്‍ട്ട് ഫിലിമുകളിലും സായി അഭിനയിച്ചിട്ടുണ്ട്. നല്ല കഴിവുള്ള താരമായി സായി മാറും.

Related Articles
Next Story
Share it