വിദ്വേഷ പ്രചരണം നടത്തിയ നമോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു; നടപടി പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍

കോട്ടയം: യൂട്യൂബ് ചാനലിലൂടെ നിരന്തരം മതവിദ്വേഷം പ്രചരിപ്പിച്ച മോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു. ഉടമയായ രഞ്ജിത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തിരുവല്ല എസ്എച്ച്ഒ പി എസ് വിനോദിന് മുമ്പാകെയെത്തി ഉച്ചയോടെ ഇരുവരും കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പ്ാലീസ് കേസെടുത്തത്. […]

കോട്ടയം: യൂട്യൂബ് ചാനലിലൂടെ നിരന്തരം മതവിദ്വേഷം പ്രചരിപ്പിച്ച മോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു. ഉടമയായ രഞ്ജിത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തിരുവല്ല എസ്എച്ച്ഒ പി എസ് വിനോദിന് മുമ്പാകെയെത്തി ഉച്ചയോടെ ഇരുവരും കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പ്ാലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഒരു മതത്തിനെതിരെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

കേസെടുത്തതോടെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഒളിവിലിരുന്നുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ഇരുവരും കീഴടങ്ങിയത്.

Related Articles
Next Story
Share it