'പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും പശുവിന്റെ പേരിൽ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസം'

ആന്ധ്രാ പ്രദേശ്: കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണെന്നും അടിച്ചമർത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും സായി പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. "കശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് 'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കാണിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പശുക്കളുമായി പോയ വാഹനം ഓടിച്ചതിന് ഒരാൾ കൊല്ലപ്പെട്ടിരുന്നു. മുസ്ലിമാണെന്ന് […]

ആന്ധ്രാ പ്രദേശ്: കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണെന്നും അടിച്ചമർത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും സായി പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

"കശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് 'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കാണിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പശുക്കളുമായി പോയ വാഹനം ഓടിച്ചതിന് ഒരാൾ കൊല്ലപ്പെട്ടിരുന്നു. മുസ്ലിമാണെന്ന് കരുതിയാണ് കൊലപാതകം നടന്നത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ 'ജയ് ശ്രീറാം' വിളിച്ചു. ഇതെല്ലാം മതത്തിന്റെ പേരിലുള്ള അക്രമമാണ്. അപ്പോൾ കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചതും തമ്മിലുള്ള വ്യത്യാസം എവിടെയാണ് ? അവർ ചോദിച്ചു.

Related Articles
Next Story
Share it