നമ്പ്യാരടുക്കം നീലകണ്ഠന്‍ വധം: പ്രതിയെ തേടി പൊലീസ് ചെന്നൈയിലും ബംഗളൂരുവിലുമെത്തി

കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കം സുശീലാ ഗോപാലന്‍ നഗറിലെ നീലകണ്ഠന്‍ (36) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഗണേശനെ തേടി പോലീസ് സംഘം ചെന്നൈയിലും ബംഗളൂരുവിലുമെത്തി. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി. കെ മുകുന്ദന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം അയല്‍ സംസ്ഥാനങ്ങളില്‍ അന്വേഷിക്കുന്നത്. നാമക്കല്ലില്‍ സംഘം ഗണേശന്റെ സഹോദരി പരമേശ്വരിയുടെ വീട്ടിലാണ് പൊലീസ് പോയത്. ഇവിടെ രണ്ട് മാസം മുമ്പ് ഗണേശന്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് പോയത്. എന്നാല്‍ രണ്ടുമാസത്തിനുശേഷം ഒരു വിവരം ഇല്ലെന്നാണ് വീട്ടില്‍ നിന്നും അറിയിച്ചത്. […]

കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കം സുശീലാ ഗോപാലന്‍ നഗറിലെ നീലകണ്ഠന്‍ (36) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഗണേശനെ തേടി പോലീസ് സംഘം ചെന്നൈയിലും ബംഗളൂരുവിലുമെത്തി. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി. കെ മുകുന്ദന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം അയല്‍ സംസ്ഥാനങ്ങളില്‍ അന്വേഷിക്കുന്നത്. നാമക്കല്ലില്‍ സംഘം ഗണേശന്റെ സഹോദരി പരമേശ്വരിയുടെ വീട്ടിലാണ് പൊലീസ് പോയത്. ഇവിടെ രണ്ട് മാസം മുമ്പ് ഗണേശന്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് പോയത്. എന്നാല്‍ രണ്ടുമാസത്തിനുശേഷം ഒരു വിവരം ഇല്ലെന്നാണ് വീട്ടില്‍ നിന്നും അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം ബംഗളൂരുവിലേക്കു പോയി. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് നീലകണ്ഠനെ മരിച്ച നിലയില്‍ കണ്ടത്. നീലകണ്ഠന്റെ സഹോദരി ഭര്‍ത്താവാണ് ഗണേശന്‍.

Related Articles
Next Story
Share it