നാലപ്പാട് ഇന്റീരിയേഴ്‌സ് ഉദ്ഘാടനം 26ന്

കാസര്‍കോട്: എല്ലാവിധ ഇന്റീരിയര്‍ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്ന നാലപ്പാട് ഇന്റീരിയേഴ്‌സ് 26ന് രാവിലെ 10.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.നാലപ്പാടിന്റെ മൂന്നാമത്തെ ഷോറൂമാണിത്.ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയര്‍ ഷോറൂമെന്ന സവിശേഷതയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന നാലപ്പാട് ഇന്റീരിയേഴ്‌സില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.മനസ്സിനിണങ്ങിയ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ തവണവ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള സൗകര്യവും ഫ്രീ ഡെലിവെറിയും ലഭിക്കുമെന്നും ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് ഏറ്റവും മനോഹരമായി […]

കാസര്‍കോട്: എല്ലാവിധ ഇന്റീരിയര്‍ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്ന നാലപ്പാട് ഇന്റീരിയേഴ്‌സ് 26ന് രാവിലെ 10.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നാലപ്പാടിന്റെ മൂന്നാമത്തെ ഷോറൂമാണിത്.
ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയര്‍ ഷോറൂമെന്ന സവിശേഷതയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന നാലപ്പാട് ഇന്റീരിയേഴ്‌സില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
മനസ്സിനിണങ്ങിയ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ തവണവ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള സൗകര്യവും ഫ്രീ ഡെലിവെറിയും ലഭിക്കുമെന്നും ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് ഏറ്റവും മനോഹരമായി ഇന്റീരിയര്‍ പ്രോജക്ടുകള്‍ ചെയ്ത് നല്‍കുമെന്നും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it