അഖിലേന്ത്യ മുസാബഖയില്‍ ബാങ്ക് വിളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നജാത്ത് വിദ്യാര്‍ത്ഥി

മുംബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി ദാറുല്‍ ഹുദ ഓഫ് ക്യാമ്പസില്‍ നടന്ന അഖിലേന്ത്യാ മുസാബഖ ഇസ്ലാമിക കലാ-സാഹിത്യ മേളയില്‍ ജൂനിയര്‍ വിഭാഗം ബാങ്ക് വിളി മത്സരത്തില്‍ കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമി ഹിഫ്‌ള് വിദ്യാര്‍ത്ഥി സുല്‍ത്താന്‍ ലാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ ജില്ലയിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചും മത്സരിച്ചിരുന്നു. ഹിഫ്‌ള് പഠനത്തോടൊപ്പം മദ്രസാ പഠനവും സ്‌കൂള്‍ പഠനവും ഒരുമിച്ച് നല്‍കുന്ന നജാത്ത് […]

മുംബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി ദാറുല്‍ ഹുദ ഓഫ് ക്യാമ്പസില്‍ നടന്ന അഖിലേന്ത്യാ മുസാബഖ ഇസ്ലാമിക കലാ-സാഹിത്യ മേളയില്‍ ജൂനിയര്‍ വിഭാഗം ബാങ്ക് വിളി മത്സരത്തില്‍ കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമി ഹിഫ്‌ള് വിദ്യാര്‍ത്ഥി സുല്‍ത്താന്‍ ലാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ ജില്ലയിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചും മത്സരിച്ചിരുന്നു. ഹിഫ്‌ള് പഠനത്തോടൊപ്പം മദ്രസാ പഠനവും സ്‌കൂള്‍ പഠനവും ഒരുമിച്ച് നല്‍കുന്ന നജാത്ത് കോളേജില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുണ്ട്. ചെരുമ്പയിലെ സി.എച്ച്. അബ്ദുല്‍ ലത്തീഫിന്റെയും ആയിഷ സി.എയുടെയും മകനാണ് സുല്‍ത്താന്‍ ലാസിം.

Related Articles
Next Story
Share it