നായിക്കാപ്പ് ഹരിഷന്‍ വധം: പ്രതികളെ സഹായിച്ച യുവാവ് അറസ്റ്റില്‍
കുമ്പള: കുമ്പള നായിക്കാപ്പിലെ മില്‍ ജീവനക്കാരന്‍ ഹരിഷ(35)നെ കുത്തിക്കൊന്ന കേസിലെ അവസാന പ്രതിയും അറസ്റ്റില്‍. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മുഹമ്മദ് ഹനീഫി(38)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിഷനെ കുത്താന്‍ ഉപയോഗിച്ച കത്തിയും മൊബൈല്‍ ഫോണ്‍ ഒന്നാം പ്രതിക്ക് നല്‍കിയതിനും കൊലക്ക് ശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ച കുറ്റത്തിനുമാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 17ന് രാത്രി മില്‍ അടിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഹരിഷനെ നായിക്കാപ്പില്‍ വീട്ടിന് സമീപത്ത് വെച്ച് മൂന്ന് പ്രതികള്‍ ചേര്‍ന്ന് കുത്തി […]

കുമ്പള: കുമ്പള നായിക്കാപ്പിലെ മില്‍ ജീവനക്കാരന്‍ ഹരിഷ(35)നെ കുത്തിക്കൊന്ന കേസിലെ അവസാന പ്രതിയും അറസ്റ്റില്‍. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മുഹമ്മദ് ഹനീഫി(38)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിഷനെ കുത്താന്‍ ഉപയോഗിച്ച കത്തിയും മൊബൈല്‍ ഫോണ്‍ ഒന്നാം പ്രതിക്ക് നല്‍കിയതിനും കൊലക്ക് ശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ച കുറ്റത്തിനുമാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 17ന് രാത്രി മില്‍ അടിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഹരിഷനെ നായിക്കാപ്പില്‍ വീട്ടിന് സമീപത്ത് വെച്ച് മൂന്ന് പ്രതികള്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി കുമ്പള പെട്രോള്‍ പമ്പിന് സമീപത്ത് താമസിക്കുന്ന ശ്രീകുമാര്‍ (29), പ്രതികളുടെ കാര്‍ ഡ്രൈവറായ നാലാം പ്രതി കുമ്പള പൈ കോമ്പൗണ്ടിന് സമീപത്തെ സച്ചിന്‍ (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികള്‍ കൊല നടന്ന പിറ്റേ ദിവസം ചേടിഗുമെ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിരുന്നു.