നൈഫ് സോക്കര്‍ ഫെസ്റ്റ് 26ന്; താരലേലം നടന്നു

ദുബായ്: കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ നൈഫില്‍ പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ കോവിഡ് പോരാളികളുടെ ഒത്തുചേരല്‍-നൈഫ് ഫെസ്റ്റിന്റെ- ഭാഗമായി നടക്കുന്ന വളണ്ടിയര്‍മാരുടെ സോക്കര്‍ ലീഗ് 26ന് വെല്‍ഫിറ്റ് ഇന്റര്‍ നാഷണല്‍ അരേന (ദുബായ് സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍) നടക്കും. 5 ടീമുകളിലായി നൂറോളം വളണ്ടിയര്‍മാരും കായിക പ്രതിഭകളും അണിനിരക്കും. കളിക്കാര്‍ക്കുള്ള താരലേലവും സ്പീഡ് സ്റ്റാര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയുടെ അനാച്ഛാദനവും ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്നു. സ്പീഡ് സ്റ്റാര്‍ ഗ്രൂപ്പ ചെയര്‍മാന്‍ ശംസുദ്ധീന്‍ മാണിക്കോത്ത് ദുബായ് […]

ദുബായ്: കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ നൈഫില്‍ പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ കോവിഡ് പോരാളികളുടെ ഒത്തുചേരല്‍-നൈഫ് ഫെസ്റ്റിന്റെ- ഭാഗമായി നടക്കുന്ന വളണ്ടിയര്‍മാരുടെ സോക്കര്‍ ലീഗ് 26ന് വെല്‍ഫിറ്റ് ഇന്റര്‍ നാഷണല്‍ അരേന (ദുബായ് സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍) നടക്കും. 5 ടീമുകളിലായി നൂറോളം വളണ്ടിയര്‍മാരും കായിക പ്രതിഭകളും അണിനിരക്കും. കളിക്കാര്‍ക്കുള്ള താരലേലവും സ്പീഡ് സ്റ്റാര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയുടെ അനാച്ഛാദനവും ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്നു. സ്പീഡ് സ്റ്റാര്‍ ഗ്രൂപ്പ ചെയര്‍മാന്‍ ശംസുദ്ധീന്‍ മാണിക്കോത്ത് ദുബായ് കെ.എം.സി.സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാകൈക്ക് നൈഫ് സോക്കര്‍ ഫെസ്റ്റിന് വേണ്ടിയുള്ള ട്രോഫി കൈമാറി.
സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. എമിറേറ്റ്‌സ് കമ്പനി ഹൗസ് (ഇ.സി.എച്ച്) സി.ഇ.ഒ തമീം അബൂബക്കര്‍, മെട്രോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുജീബ് മെട്രോ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, സമാന്‍ അബ്ദുല്‍ ഖാദര്‍, ജമാല്‍ സി.കെ.സി, ഹനീഫ് ടി.ആ ര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, കെ.പി അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്‍, ഹനീഫ് ബാവ, റൗഫ് കെ.ജി.എന്‍, ബഷീര്‍ പാറപ്പള്ളി, മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട് സംബന്ധിച്ചു. ഷബീര്‍ കീഴൂര്‍ സ്വാഗതവും സുഹൈല്‍ കോപ്പ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it