45 വര്‍ഷമായി കുമ്പളയില്‍ വാച്ച് വര്‍ക്‌സ് കട നടത്തുന്ന നാഗപ്പഗട്ടി അന്തരിച്ചു

കുമ്പള: 45 വര്‍ഷമായി കുമ്പളയില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന ദേവീനഗര്‍ പള്ളത്തോടിലെ നാഗപ്പഗട്ടി(72) വിടപറഞ്ഞു. ഇന്നലെ ഉച്ചക്ക് കുമ്പള ടൗണില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയാണുണ്ടായത്. കുമ്പള ബസ്സ്റ്റാന്റിന് മുന്നിലെ തൊട്ടടുത്ത കെട്ടിടത്തില്‍ നിത്യാനന്ദ വാച്ച് വര്‍ക്സ് കട നടത്തിവരികയായിരുന്നു. നാഗപ്പഗട്ടി വാച്ച് വില്‍പ്പനക്ക് പുറമെ റിപ്പയറിംഗും നടത്തിയിരുന്നു. ഒരു കാലത്ത് നിത്യാനന്ദ വാച്ച് വര്‍ക്സില്‍ വാച്ചും ക്ലോക്കും മറ്റും വാങ്ങാനും റിപ്പയറിംഗിനുമായി ആളുകളുടെ വലിയ തിരക്ക് തന്നെയുണ്ടായിരുന്നു. കടയില്‍വരുന്നവരോടെല്ലാം നാഗപ്പഗട്ടി വളരെ സൗഹാര്‍ദ്ദത്തോടെ […]

കുമ്പള: 45 വര്‍ഷമായി കുമ്പളയില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന ദേവീനഗര്‍ പള്ളത്തോടിലെ നാഗപ്പഗട്ടി(72) വിടപറഞ്ഞു. ഇന്നലെ ഉച്ചക്ക് കുമ്പള ടൗണില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയാണുണ്ടായത്. കുമ്പള ബസ്സ്റ്റാന്റിന് മുന്നിലെ തൊട്ടടുത്ത കെട്ടിടത്തില്‍ നിത്യാനന്ദ വാച്ച് വര്‍ക്സ് കട നടത്തിവരികയായിരുന്നു. നാഗപ്പഗട്ടി വാച്ച് വില്‍പ്പനക്ക് പുറമെ റിപ്പയറിംഗും നടത്തിയിരുന്നു. ഒരു കാലത്ത് നിത്യാനന്ദ വാച്ച് വര്‍ക്സില്‍ വാച്ചും ക്ലോക്കും മറ്റും വാങ്ങാനും റിപ്പയറിംഗിനുമായി ആളുകളുടെ വലിയ തിരക്ക് തന്നെയുണ്ടായിരുന്നു. കടയില്‍വരുന്നവരോടെല്ലാം നാഗപ്പഗട്ടി വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുകയും നാട്ടുവിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. ചെറിയ ലാഭത്തില്‍ മാത്രമാണ് വാച്ചുകളും ക്ലോക്കുകളും വില്‍പ്പന നടത്തിയിരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ വാച്ചുകളും ക്ലോക്കുകളും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും നഷ്ടം സഹിച്ചും വാച്ച് വര്‍ക്സ് കട നാഗപ്പഗട്ടി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.
അറ്റകുറ്റപ്പണിക്കായി പഴയ സാധനങ്ങള്‍ കിട്ടാതിരുന്നിട്ടും വാച്ചും ക്ലോക്കും ഏതുവിധേനയും നാഗപ്പഗട്ടി നന്നാക്കി കൊടുക്കാറുണ്ട്. കുറച്ചുകാലമായി മകന്‍ പ്രസാദ് നാഗപ്പഗട്ടിയുടെ സഹായത്തിന് എത്താറുണ്ട്. ഭാര്യ: ഗിരിജ. പ്രകാശ്, ലളിത എന്നിവര്‍ മറ്റുമക്കളാണ്.

Related Articles
Next Story
Share it