തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; മരിച്ചവരെല്ലാം ഖനി തൈാഴിലാളികള്‍; ഖേദം പ്രകടിപ്പിച്ച് സൈന്യവും കേന്ദ്ര സര്‍ക്കാരും; പ്രതിഷേധക്കാര്‍ സൈനിക വാഹനങ്ങള്‍ കത്തിച്ചു

കൊഹിമ: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗലാന്‍ഡിലാണ് ദാരുണമായ സംഭവം. മരിച്ചവരെല്ലാം ഖനി തൈാഴിലാളികളാണ്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ശനിയാഴ്ച വൈകിട്ട് കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വിഘടനവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യം തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന […]

കൊഹിമ: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗലാന്‍ഡിലാണ് ദാരുണമായ സംഭവം. മരിച്ചവരെല്ലാം ഖനി തൈാഴിലാളികളാണ്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ശനിയാഴ്ച വൈകിട്ട് കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

വിഘടനവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യം തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ പാരാ കമാന്‍ഡോകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച വൈകീട്ട് ആറ് പേരും ബാക്കിയുള്ളവര്‍ ഞായറാഴ്ച രാവിലെയും മരണത്തിന് കീഴടങ്ങിയതായി കൊന്യാക് ഗോത്ര നേതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗോത്ര നേതാക്കള്‍ പ്രതികരിച്ചു. അതിനിടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രകോപിതരായ പ്രദേശവാസികള്‍ സൈനിക വാഹനം കത്തിച്ചു. നിരവധി സൈനികര്‍ക്കും ഗ്രാമീണര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു സൈനികനും മരിച്ചു.

സംഭവം നിര്‍ഭാഗ്യകരമെന്നും ഖേദം പ്രകടിപ്പിക്കുന്നതായും സൈന്യം പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തുമെന്നും സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ, ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായും ഖേദം പ്രകടിപ്പിച്ചു.

നാഗ വിഘടനവാദികളായ എന്‍എസ്സിഎന്‍(കെ)യുടെ പ്രബലകേന്ദ്രമായ മോണ്‍ പ്രദേശത്താണ് സംഭവമുണ്ടായത്.

Related Articles
Next Story
Share it