നബിദിനാഘോഷവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

തളങ്കര: തളങ്കര ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നീണ്ടുനിന്ന നബിദിനാഘോഷ പരിപാടിയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചടങ്ങും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചടങ്ങില്‍ തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് നൗഫല്‍ ഹുദവി ക്ലാസെടുത്തു. കെ.എ.എം ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ഇമാം അബ്ബാസ് മൗലവി പ്രാര്‍ത്ഥന നടത്തി. സദര്‍ മുഅല്ലിം കെ. ഉസ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു.നബിദിനാഘോഷ പരിപാടി മാനേജര്‍ ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.എച്ച് […]

തളങ്കര: തളങ്കര ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നീണ്ടുനിന്ന നബിദിനാഘോഷ പരിപാടിയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചടങ്ങും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചടങ്ങില്‍ തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് നൗഫല്‍ ഹുദവി ക്ലാസെടുത്തു. കെ.എ.എം ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ഇമാം അബ്ബാസ് മൗലവി പ്രാര്‍ത്ഥന നടത്തി. സദര്‍ മുഅല്ലിം കെ. ഉസ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു.
നബിദിനാഘോഷ പരിപാടി മാനേജര്‍ ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു.
സദര്‍ മുഅല്ലിം കെ. ഉസ്മാന്‍ മൗലവി ആമുഖ പ്രഭാഷണം നടത്തി. നൗഷാദ് ജഹ, ട്രഷറര്‍ ഉമ്പു പട്ടേല്‍, വൈസ് പ്രസിഡണ്ടുമാരായ എം.കുഞ്ഞിമൊയ്തീന്‍, പി.എ റഫീഖ്, സെക്രട്ടറിമാരായ അബ്ദുല്‍ ഹക്കീം, മിഫ്താദ്, അബ്ബാസ് മുസ്ല്യാര്‍, ഹംസ മൗലവി, അബ്ദുല്ലാഹില്‍ മന്‍സൂര്‍ മൗലവി, മൗലവി സാബിത് ഹാദി, അബ്ദുല്‍റഷീദ് അസ്‌നവി, അച്ചു അസ്‌ലം തുടങ്ങിയവര്‍ സംബന്ധിച്ചു. ബദറുദ്ദീന്‍ ഹാഷി നന്ദി പറഞ്ഞു.

Related Articles
Next Story
Share it