നാക് റാങ്കിംഗ്; കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

പെരിയ: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍മാരായ പ്രൊഫ.എം.അബ്ദുല്‍ റഹ്മാന്‍, പ്രൊഫ.എം.കെ. അബ്ദുള്‍ ഖാദര്‍, കേരള സര്‍വ്വകലാശാല ഐക്യുഎസി ഡയറക്ടര്‍ പ്രൊഫ.ജി.സൈമണ്‍ തട്ടില്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയായ അക്കാദമിക് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് (എ.എ.എ) കമ്മറ്റി രണ്ട് ദിവസത്തെ വിലയിരുത്തലിന് ശേഷം സര്‍വ്വകലാശാലക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മികച്ച റാങ്ക് ലഭിക്കുന്നതിനുള്ള സാഹചര്യം സര്‍വ്വകലാശാലക്കുണ്ടെന്ന് സംഘം വിലയിരുത്തി. അക്കാദമിക്, […]

പെരിയ: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍മാരായ പ്രൊഫ.എം.അബ്ദുല്‍ റഹ്മാന്‍, പ്രൊഫ.എം.കെ. അബ്ദുള്‍ ഖാദര്‍, കേരള സര്‍വ്വകലാശാല ഐക്യുഎസി ഡയറക്ടര്‍ പ്രൊഫ.ജി.സൈമണ്‍ തട്ടില്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയായ അക്കാദമിക് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് (എ.എ.എ) കമ്മറ്റി രണ്ട് ദിവസത്തെ വിലയിരുത്തലിന് ശേഷം സര്‍വ്വകലാശാലക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മികച്ച റാങ്ക് ലഭിക്കുന്നതിനുള്ള സാഹചര്യം സര്‍വ്വകലാശാലക്കുണ്ടെന്ന് സംഘം വിലയിരുത്തി.
അക്കാദമിക്, ഭരണ നിര്‍വ്വഹണ വിഭാഗങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് വിലയിരുത്തല്‍ നടത്തിയത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമിതി നല്‍കി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സുസ്ഥിര വികസനത്തിനുള്ള പദ്ധതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്ട്രാര്‍ ഡോ.എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ജോജോ കെ. ജോസഫ്, ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫ.വിന്‍സെന്റ് മാത്യു, ഐക്യുഎസി ഡയറക്ടര്‍ ഡോ.ആര്‍.രാജേഷ്, വകുപ്പ് അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it