രണ്ടാമത് എന്‍.എ സുലൈമാന്‍ ട്രോഫി ഫുട്‌ബോളിന് വെള്ളിയാഴ്ച കിക്കോഫ്

തളങ്കര: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് എന്‍.എ സുലൈമാന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് 22ന് വെള്ളിയാഴ്ച വൈകിട്ട് തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് എഫ്.സി എര്‍മാളത്തെ നേരിടും. 23ന് എം.എഫ്.സി മൊഗ്രാല്‍ ബാര്‍സാ ഫാമിലി കാസര്‍കോടിനെയും 24ന് യഫാ തായലങ്ങാടി ഇ.വൈ.സി.സി എരിയാലിനെയും 25ന് എം.എഫ്.സി മേല്‍പ്പറമ്പ് തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെയും 26ന് കട്ടീല്‍ ഫ്രണ്ട്‌സ് മിറാക്കില്‍ കമ്പാറിനെയും 27ന് ഒഫന്‍സ് […]

തളങ്കര: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് എന്‍.എ സുലൈമാന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് 22ന് വെള്ളിയാഴ്ച വൈകിട്ട് തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് എഫ്.സി എര്‍മാളത്തെ നേരിടും. 23ന് എം.എഫ്.സി മൊഗ്രാല്‍ ബാര്‍സാ ഫാമിലി കാസര്‍കോടിനെയും 24ന് യഫാ തായലങ്ങാടി ഇ.വൈ.സി.സി എരിയാലിനെയും 25ന് എം.എഫ്.സി മേല്‍പ്പറമ്പ് തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെയും 26ന് കട്ടീല്‍ ഫ്രണ്ട്‌സ് മിറാക്കില്‍ കമ്പാറിനെയും 27ന് ഒഫന്‍സ് കീഴൂര്‍ യുണൈറ്റഡ് പട്‌ളയെയും 28ന് എഫ്.സി പ്രിയദര്‍ശിനി ബാച്ചിലേഴ്‌സ് പുത്തൂരിനെയും 29ന് ടീം 20 സ്‌പോര്‍ട്ടിംഗ് ആരോസ് എഫ്.എയും നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 1,2,3,4 തീയതികളിലും സെമി ഫൈനല്‍ മത്സരങ്ങള്‍ 5, 6 തിയതികളിലും ഫൈനല്‍ മത്സരം ഡിസംബര്‍ 8നും നടക്കും. ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ യുവ വ്യവസായി ഷമീം ബാങ്കോടും ഫിക്‌സര്‍ പ്രകാശനം സിംസിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ സലീം ബഹ്‌റൈനും നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ എന്‍.കെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് ടി.എം അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറിമാരായ പി.കെ സത്താര്‍, കരീം ഖത്തര്‍, സുനൈസ് അബ്ദുല്ല. അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് സംസാരിച്ചു. ഖമറുദ്ദീന്‍ കമ്മു, ഗോളി മഹ്മൂദ്, ബി.യു അബ്ദുല്ല, ഹസ്സന്‍ പതിക്കുന്നില്‍, ഷെരീഫ് തെരുവത്ത്, മുനീര്‍ ബാങ്കോട്, ഖമറുദ്ദീന്‍ എം., കുഞ്ഞാമു, ഷഫീല്‍ കെ.എസ്, അബ്ദുല്‍ ഖാദര്‍ ഉമ്പു, ഹനീഫ് ഡി.ടി.കെ, എ.എസ് ശംസുദ്ദീന്‍, ഹാരിസ് മഗ്ഡ, റഷീദ് ഗസാലി, ഖാദര്‍, ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it