എന്‍.എ. സുലൈമാന്‍ സ്മാരക പുരസ്‌കാരം മിന്നു മണിക്ക് സമ്മാനിച്ചു

കാസര്‍കോട്: കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ കരുത്ത് പകരുമെന്നും ഇന്ത്യന്‍ വനിതാ ടീമിലെ ഏക മലയാളി താരമായ മിന്നു മണി പറഞ്ഞു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം എന്‍.എ. സുലൈമാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ജില്ലാ പൊലീസ് മേധാവി പി. ബിജോയിയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മിന്നു മണി. മാനേജിംഗ് […]

കാസര്‍കോട്: കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ കരുത്ത് പകരുമെന്നും ഇന്ത്യന്‍ വനിതാ ടീമിലെ ഏക മലയാളി താരമായ മിന്നു മണി പറഞ്ഞു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം എന്‍.എ. സുലൈമാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ജില്ലാ പൊലീസ് മേധാവി പി. ബിജോയിയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മിന്നു മണി. മാനേജിംഗ് ട്രസ്റ്റി സുനൈസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ.എം. അഷറഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സുലൈമാന്‍ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കേരള ക്രിക്കറ്റ് അസോ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ പ്രൊഫ. കെ.പി. ജയരാജന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ അഷറഫലി, നഗരസഭാ കൗണ്‍സിലര്‍ പി. രമേശന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ബി.കെ. അബ്ദുല്‍ ഖാദര്‍, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി. രാജാറാം, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശന്‍, എം.പി. ഷാഫി ഹാജി, എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം കെ.എം. ഹനീഫ്, കെ. ഷുഹൈബ്, ട്രസ്റ്റി സുഫാസ് അബൂബക്കര്‍, സ്‌കാനിയ ബെദിര സംസാരിച്ചു.
വേണു കണ്ണന്‍ വരച്ച എന്‍.എ സുലൈമാന്റെ ഛായാച്ചിത്രം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ട്രസ്റ്റി ഡോ. അബ്ദുല്‍ അസീസ് അഹ്മദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it