എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം ജമാല്‍ കൊച്ചങ്ങാടിക്ക് സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന എന്‍.എ സുലൈമാന്റെ നാമധേയത്തില്‍ തളങ്കര മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ജമാല്‍ കൊച്ചങ്ങാടിക്ക് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍വെച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എയാണ് ഫലകവും പ്രശംസാപത്രവും തുകയും അടങ്ങിയ പുരസ്‌കാര സമര്‍പ്പണം നടത്തിയത്.അര്‍ഹരായവരുടെ കൈകളിലേക്ക് എത്തുന്ന അപൂര്‍വ്വം പുരസ്‌കാരങ്ങളിലൊന്നാണ് എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരമെന്നും ഇത്തവണ ഇത് ജമാല്‍ കൊച്ചങ്ങാടിക്ക് നല്‍കുക വഴി […]

കാസര്‍കോട്: കാസര്‍കോട്ടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന എന്‍.എ സുലൈമാന്റെ നാമധേയത്തില്‍ തളങ്കര മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ജമാല്‍ കൊച്ചങ്ങാടിക്ക് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍വെച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എയാണ് ഫലകവും പ്രശംസാപത്രവും തുകയും അടങ്ങിയ പുരസ്‌കാര സമര്‍പ്പണം നടത്തിയത്.
അര്‍ഹരായവരുടെ കൈകളിലേക്ക് എത്തുന്ന അപൂര്‍വ്വം പുരസ്‌കാരങ്ങളിലൊന്നാണ് എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരമെന്നും ഇത്തവണ ഇത് ജമാല്‍ കൊച്ചങ്ങാടിക്ക് നല്‍കുക വഴി മുഹമ്മദ് റാഫി കള്‍ച്ചറില്‍ സെന്റര്‍ കൂടുതല്‍ നീതിപുലര്‍ത്തിയിരിക്കുകയാണെന്നും എ.കെ.എം അഷ്‌റഫ് പറഞ്ഞു. അവാര്‍ഡ് തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈമാറാനായി ജമാല്‍ കൊച്ചങ്ങാടി വേദിയില്‍വെച്ച് തന്നെ സംഘാടകര്‍ക്ക് കൈമാറുകയും ചെയ്തു.
റാഫി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു. അവാര്‍ഡ് ജേതാവിനെ എ.എസ് മുഹമ്മദ് കുഞ്ഞി പരിചയപ്പെടുത്തി. എഴുത്തുകാരനും പ്രഭാഷകനുമായ എ.പി കുഞ്ഞാമു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. ദാമോദരന്‍, കവി സുറാബ്, നാരായണന്‍ പേരിയ, വി.വി പ്രഭാകരന്‍, സി.എല്‍ ഹമീദ്, അബൂതായി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി സംസാരിച്ചു. എരിയാല്‍ ഷരീഫ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it