എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ താരം മിന്നു മണിക്ക്

കാസര്‍കോട്: കായിക, വ്യാവസായിക, രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പ്രഥമ പുരസ്‌കാരത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരവും ഇന്ത്യന്‍ എ ടീം ക്യാപ്റ്റനുമായ മിന്നു മണി അര്‍ഹയായി. ഇന്ത്യന്‍ വനിതാ ടീമിന്റെ വിജയങ്ങളില്‍ മിന്നു മണി നടത്തിയ മികച്ച പ്രകടനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും സംസ്ഥാനത്ത് വിവിധ സ്‌പോര്‍ട്‌സ് വിംഗുകളുടെ അമരക്കാരനുമായിരുന്ന എന്‍.എ സുലൈമാന്‍ ജില്ലയിലും സംസ്ഥാനത്തും സ്‌പോര്‍ട്‌സ് മേഖലകളുടെ […]

കാസര്‍കോട്: കായിക, വ്യാവസായിക, രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന എന്‍.എ സുലൈമാന്റെ സ്മരണാര്‍ത്ഥം എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പ്രഥമ പുരസ്‌കാരത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരവും ഇന്ത്യന്‍ എ ടീം ക്യാപ്റ്റനുമായ മിന്നു മണി അര്‍ഹയായി. ഇന്ത്യന്‍ വനിതാ ടീമിന്റെ വിജയങ്ങളില്‍ മിന്നു മണി നടത്തിയ മികച്ച പ്രകടനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും സംസ്ഥാനത്ത് വിവിധ സ്‌പോര്‍ട്‌സ് വിംഗുകളുടെ അമരക്കാരനുമായിരുന്ന എന്‍.എ സുലൈമാന്‍ ജില്ലയിലും സംസ്ഥാനത്തും സ്‌പോര്‍ട്‌സ് മേഖലകളുടെ ഉന്നമനത്തിന് വേണ്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സിനെ അതിരറ്റ് സ്‌നേഹിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന്, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കണ്ട് മടങ്ങുമ്പോഴാണ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും കാരുണ്യ രംഗത്തും വിവിധ മേഖലകളിലും നടത്തിവന്ന പ്രവര്‍ത്തനങ്ങളും പ്രോത്സാഹനവും പിന്തുടരുന്നതിനും വേണ്ടിയാണ് എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചതെന്ന് മകന്‍ അബ്ദുല്ല സുനൈസ് പറഞ്ഞു. മുംതാസ് സുലൈമാന്‍, അബ്ദുല്ല സുനൈസ്, ഡോ. ആസിയത്ത് സുനെഹ്‌ല, അബൂബക്കര്‍ സുഫാസ്, അഫ്‌സത്ത് സുസ്‌ന, റിനേയ അബ്ബാസ്, ഡോ. അബ്ദുല്‍ അസീസ് അഹ്‌മദ് എന്നിവര്‍ ട്രസ്റ്റിമാരാണ്. കെ.എം. ഹനീഫ്, ടി.എ. ഷാഫി, കെ.എ. ഷുഹൈബ് എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാണ്. ഈ മാസം 14ന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സുലൈമാന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

Related Articles
Next Story
Share it