'ജില്ലയുടെ കായിക പുരോഗതിക്ക് എന്‍.എ. സുലൈമാന്റെ സംഭാവന നിസ്തുലം'

കാസര്‍കോട്: ജില്ലയുടെ കായിക പുരോഗതിക്ക് ചുക്കാന്‍ പിടിച്ച മികച്ച സംഘാടകനായിരുന്നു എന്‍.എ സുലൈമാനെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കാസര്‍കോട് സിറ്റി ടവര്‍ റൂഫ് ടോപ്പ് ഹാളില്‍ സ്‌പോര്‍ട്‌സ് ഫ്രറ്റേര്‍ണിറ്റി കാസര്‍കോട്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സുമായി സഹകരിച്ച് നടത്തിയ എന്‍.എ. സുലൈമാന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചപ്പോള്‍ കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സംവിധാനം അടക്കം കായിക മേഖലക്ക് ഉണര്‍വേകിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ എന്‍. എ. സുലൈമാന്റെ നേതൃത്വപരമായ ഇടപെടല്‍ […]

കാസര്‍കോട്: ജില്ലയുടെ കായിക പുരോഗതിക്ക് ചുക്കാന്‍ പിടിച്ച മികച്ച സംഘാടകനായിരുന്നു എന്‍.എ സുലൈമാനെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കാസര്‍കോട് സിറ്റി ടവര്‍ റൂഫ് ടോപ്പ് ഹാളില്‍ സ്‌പോര്‍ട്‌സ് ഫ്രറ്റേര്‍ണിറ്റി കാസര്‍കോട്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സുമായി സഹകരിച്ച് നടത്തിയ എന്‍.എ. സുലൈമാന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചപ്പോള്‍ കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സംവിധാനം അടക്കം കായിക മേഖലക്ക് ഉണര്‍വേകിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ എന്‍. എ. സുലൈമാന്റെ നേതൃത്വപരമായ ഇടപെടല്‍ എടുത്ത് പറയേണ്ടതാണെന്ന് അനുസ്മര പ്രഭാഷണം നടത്തിയ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി. രഘുനാഥ് പറഞ്ഞു.
സാമൂഹ്യ-സാംസ്‌കാരിക-വ്യവസായ-കായിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എന്‍.എ. സുലൈമാന്റെ സേവനം കൂടുതലായി ആഗ്രഹിച്ച സമയത്തുള്ള ആകസ്മിക നിര്യാണം നാടിന് തന്നെ വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യാതിഥി കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ പറഞ്ഞു.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു.
കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, കെ.എം. ബഷീര്‍, ഷുഹൈബ്, സുനൈസ്, സുഫാസ്, സയീദ്, അബ്ദുല്ല ഖാസിലേന്‍, മുഹമ്മദ് ഇക്ബാല്‍ എല്‍.എ, ഉസ്മാന്‍ കടവത്ത്, മനാഫ് നുള്ളിപ്പാടി, മുഹമ്മദ് റഈസ്, ഷരീഫ് കാപ്പില്‍, ഒ.കെ. മഹ്‌മൂദ്, ഗൗതം ഭക്ത, ഹമീദ് ബദിയടുക്ക, ബദറുദ്ദീന്‍ സംസാരിച്ചു.
സ്‌പോര്‍ട്‌സ് ഫ്രറ്റേര്‍ണിറ്റി കാസര്‍കോട് കണ്‍വീനര്‍ പ്രസാദ് എം.എന്‍ സ്വാഗതവും റഹിം ചൂരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it