എന്‍.എ നെല്ലിക്കുന്നിന്റെ പോരാട്ടം ഫലം കണ്ടു; കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്ന് മാറ്റില്ല

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനം പിന്‍വലിച്ചു. ഇന്ന് രാവിലെ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ഓഫീസ് കാസര്‍കോട് ഡിപ്പോയില്‍ തന്നെ നിലനിര്‍ത്തുമെന്ന് മന്ത്രി അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയെ മന്ത്രി […]

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനം പിന്‍വലിച്ചു. ഇന്ന് രാവിലെ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ഓഫീസ് കാസര്‍കോട് ഡിപ്പോയില്‍ തന്നെ നിലനിര്‍ത്തുമെന്ന് മന്ത്രി അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയെ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. എം.എല്‍.എ മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഓഫീസ് മാറ്റേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരുടേയോ നിര്‍ബന്ധ ബുദ്ധിക്ക് വഴങ്ങിയാണ് ഈ നീക്കമെന്നും എം.എല്‍.എ അറിയിച്ചു. തുടര്‍ന്ന് ഓഫീസ് മാറ്റാനുള്ള തീരുമാനം മാറ്റിയതായി മന്ത്രി എം.എല്‍.എയെ അറിയിക്കുകയായിരുന്നു.

Related Articles
Next Story
Share it