എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം സിനാഷയ്ക്ക്

കാസര്‍കോട്: മയില്‍പ്പീലി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയുടെ ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്ന നോവലിന്. ഡോ. ഗോപി പുതുക്കാട്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.പി ബാബുരാജന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറി ഐകകണ്‌ഠ്യേനയാണ് സമ്മാനാര്‍ഹമായ നോവല്‍ തിരഞ്ഞെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് ജനുവരിയില്‍ സമ്മാനിക്കും. റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി […]

കാസര്‍കോട്: മയില്‍പ്പീലി ട്രസ്റ്റിന്റെ പന്ത്രണ്ടാമത് എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയുടെ ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്ന നോവലിന്. ഡോ. ഗോപി പുതുക്കാട്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.പി ബാബുരാജന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറി ഐകകണ്‌ഠ്യേനയാണ് സമ്മാനാര്‍ഹമായ നോവല്‍ തിരഞ്ഞെടുത്തത്.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് ജനുവരിയില്‍ സമ്മാനിക്കും. റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ സാഹിത്യത്സരത്തില്‍ സിനാഷയുടെ കവിത ഗോള്‍ഡ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വലബാല്യം 2020 പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it