എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ
സലാഹൂ... നിന്നെ ഓര്‍ത്തോര്‍ത്ത്, കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകള്‍ കലങ്ങിയെടാ... പരവനടുക്കം നെച്ചിപ്പടുപ്പിലെ പരേതനായ അബ്ദുറഹ്മാന്‍ച്ചാന്റെ മകന്‍ സലാഹുദീന്‍ എന്ന സലാഹു ഇത്ര പെട്ടെന്ന് നമ്മെയൊക്കെ വിട്ട് പിരിഞ്ഞ് യാത്ര പോകുമെന്ന് കരുതിയതില്ല. മരിക്കുന്നതിന്റെ തലേന്നാള്‍ വരെ എല്ലാവരുമായി ഉത്സാഹത്തോടെ സംസാരിക്കയും പങ്കുവെക്കലുകള്‍ നടത്തുകയും ചെയ്ത പ്രസന്നവദനനായ യുവാവ് മരണത്തിന്റെ ദൂതനൊപ്പം യാത്രയായി എന്ന വാര്‍ത്ത കേട്ടപ്പോള്‍ നടുങ്ങിയത് സമപ്രായക്കാരായ കൂട്ടുകാര്‍ മാത്രമല്ല, പ്രായമുള്ളവരും കുട്ടികളുമൊക്കെയായിരുന്നു. ഒട്ടുമേ പ്രതീക്ഷിക്കാത്ത ആ മരണം അനാഥമാക്കിയത് ടീച്ചറായ ഭാര്യയെയും 2 […]
സലാഹൂ... നിന്നെ ഓര്‍ത്തോര്‍ത്ത്, കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകള്‍ കലങ്ങിയെടാ... പരവനടുക്കം നെച്ചിപ്പടുപ്പിലെ പരേതനായ അബ്ദുറഹ്മാന്‍ച്ചാന്റെ മകന്‍ സലാഹുദീന്‍ എന്ന സലാഹു ഇത്ര പെട്ടെന്ന് നമ്മെയൊക്കെ വിട്ട് പിരിഞ്ഞ് യാത്ര പോകുമെന്ന് കരുതിയതില്ല. മരിക്കുന്നതിന്റെ തലേന്നാള്‍ വരെ എല്ലാവരുമായി ഉത്സാഹത്തോടെ സംസാരിക്കയും പങ്കുവെക്കലുകള്‍ നടത്തുകയും ചെയ്ത പ്രസന്നവദനനായ യുവാവ് മരണത്തിന്റെ ദൂതനൊപ്പം യാത്രയായി എന്ന വാര്‍ത്ത കേട്ടപ്പോള്‍ നടുങ്ങിയത് സമപ്രായക്കാരായ കൂട്ടുകാര്‍ മാത്രമല്ല, പ്രായമുള്ളവരും കുട്ടികളുമൊക്കെയായിരുന്നു. ഒട്ടുമേ പ്രതീക്ഷിക്കാത്ത ആ മരണം അനാഥമാക്കിയത് ടീച്ചറായ ഭാര്യയെയും 2 […]
സലാഹൂ...
നിന്നെ ഓര്‍ത്തോര്‍ത്ത്, കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകള്‍ കലങ്ങിയെടാ...
പരവനടുക്കം നെച്ചിപ്പടുപ്പിലെ പരേതനായ അബ്ദുറഹ്മാന്‍ച്ചാന്റെ മകന്‍ സലാഹുദീന്‍ എന്ന സലാഹു ഇത്ര പെട്ടെന്ന് നമ്മെയൊക്കെ വിട്ട് പിരിഞ്ഞ് യാത്ര പോകുമെന്ന് കരുതിയതില്ല. മരിക്കുന്നതിന്റെ തലേന്നാള്‍ വരെ എല്ലാവരുമായി ഉത്സാഹത്തോടെ സംസാരിക്കയും പങ്കുവെക്കലുകള്‍ നടത്തുകയും ചെയ്ത പ്രസന്നവദനനായ യുവാവ് മരണത്തിന്റെ ദൂതനൊപ്പം യാത്രയായി എന്ന വാര്‍ത്ത കേട്ടപ്പോള്‍ നടുങ്ങിയത് സമപ്രായക്കാരായ കൂട്ടുകാര്‍ മാത്രമല്ല, പ്രായമുള്ളവരും കുട്ടികളുമൊക്കെയായിരുന്നു. ഒട്ടുമേ പ്രതീക്ഷിക്കാത്ത ആ മരണം അനാഥമാക്കിയത് ടീച്ചറായ ഭാര്യയെയും 2 വയസും 20 ദിവസവും പ്രായമുള്ള രണ്ട് പെണ്‍മക്കളെയുമായിരുന്നു എന്ന വലിയ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയും ഉറ്റവര്‍ക്കായിട്ടില്ല. നിഷ്‌കളങ്കമായ ആ കുരുന്ന് മുഖങ്ങളെ കാണുമ്പോള്‍ തരിച്ചിരിക്കുകയാണെല്ലാവരും. സ്‌നേഹനിധിയായ പൊന്നുമ്മ ഉമ്മാലിമ്മയുടെ തേങ്ങലുകള്‍ ഇനിയും അടങ്ങിയിട്ടില്ല.
ജീവിത യാത്രയില്‍ കയ്പും മധുരവും രുചിച്ച് കല്ലുകളും മുള്ളുകളും താണ്ടിയാണ് സലാഹു 38 വയസ് പിന്നിട്ടത്. കുട്ടിക്കാലം മുതലെ ലജ്ജാശീലനും ശാന്തനുമായിരുന്ന സലാഹുവിനെയല്ല എഞ്ചിനീയറിങ് ബിരുദവും എം.ബി.എ.യും കഴിഞ്ഞതിന് ശേഷം കാണുന്നത്. പൊതു സമൂഹത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും അളന്ന് മുറിച്ച വാക്കുകളാല്‍ തന്റേതായ കാഴ്ചപ്പാടുകള്‍ തുറന്ന് പറയുകയും ചെയ്തിരുന്ന ചെറുപ്പത്തിന്റെ ചോരത്തിളപ്പിലായിരുന്നു സലാഹു. പ്രയാസപ്പെടുന്നവന്റെയും വേദനിക്കുന്നവന്റെയും കണ്ണീരൊപ്പാന്‍ സലാഹു എന്നും മുന്നിലുണ്ടായിരുന്നു. തന്റെ സമപ്രായക്കാര്‍ക്കും കുട്ടികള്‍ക്കും എന്ത് സംശയത്തിനും സമീപിക്കാവുന്ന മെന്റര്‍ കൂടിയായിരുന്നു സലാഹു.
കഠിനാധ്വാനിയും വേറിട്ട വഴിയില്‍ നല്ല കാഴ്ചപ്പാടോടെ മുന്നേറണം എന്നാഗ്രഹിച്ചിരുന്ന സലാഹു എന്നും പുതുവഴികള്‍ വെട്ടാനാഗ്രഹിച്ചിരുന്നു. ആ പ്രതിഭയുടെ ഇത്തിരി വെട്ടത്തെ ആദ്യകാലത്ത് നാട്ടുകാരറിഞ്ഞത് കൈരളി ചാനലിന് വേണ്ടസ്ജി.എസ് പ്രദീപ് നടത്തിയിരുന്ന അശ്വമേധം പരിപാടിയില്‍ പങ്കെടുത്ത് സ്വര്‍ണ്ണമെഡലും ട്രോഫിയും നേടിയപ്പോഴാണ്.
കുറേക്കാലത്തിന് ശേഷം 2020ല്‍ ടി.ഐ.എസ്.എഫ്.എഫിന്റെ ഫിലിം ഡോകുമെന്ററി മത്സരത്തില്‍ മികച്ച സംവിധായകനുള്ള (ഒറ്റയാട് എന്ന സിനിമക്ക്) ട്രോഫി വാങ്ങിയപ്പോള്‍ അവനിലെ സകലകലാ വല്ലഭത്തം നാട്ടുകാര്‍ കൂടുതലറിഞ്ഞു.
കൃഷി പഴഞ്ചനാണെന്നും നഷ്ടക്കച്ചവടമാണെന്നും പറയുന്ന ഇക്കാലത്ത് സംയോജിത കൃഷി നടത്തി, മാതൃകാ കര്‍ഷകനായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മണ്ണിനെ ആവോളം സ്‌നേഹിച്ച് മണ്ണിനെ പൊന്നാക്കി മാറ്റുകയായിരുന്നു സലാഹു.
കളിക്കളത്തിലും കളത്തിന് പുറത്തും തന്റേതായ കഴിവുകള്‍ പുറത്തെടുക്കുകയും സഹകളിക്കാര്‍ക്ക് മെന്ററാകുകയും ചെയ്ത് ഫുട്ബാളിനെയും ക്രിക്കറ്റിനേയും നെഞ്ചേറ്റിയ കളിക്കാരനായിരുന്നു സലാഹു. ക്ലബിന്റെ ഭാരവാഹിയായിരുന്ന കാലത്ത് ക്രിക്കറ്റ് കളിക്കളത്തില്‍ പ്രതാപം വീണ്ടെടുക്കാനായി സുഹൃത്തായ മികച്ച കോച്ചിനെ കൊണ്ട് വന്ന് ക്യാമ്പ് നടത്തുകയും അതിലൂടെ യുണൈറ്റഡിനെ ജില്ലാ ബി ഡിവിഷന്‍ ചാമ്പ്യന്‍മാരാക്കുകയും ചെയ്തു.
സഹജീവികളോടുള്ള സലാഹുവിന്റെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. കുന്താപുരത്ത് ഇന്റഗ്രേറ്റഡ് ഫാമിങ്ങിന്റെ ഭാഗമായ ആടുകളുടെയും പശുക്കളുടെയും കോഴികളുടെയും മത്സ്യങ്ങളുടെയും പരിപാലനത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഫാമിലെ കാവല്‍ക്കാരായ സലാഹുവിന്റെ ഇഷ്ടക്കാരായ രണ്ട് നായകള്‍ ഇന്ന് മൗനിയാണ്. അവരെങ്ങനെയോ അറിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സലാഹു ഇനി വരില്ല എന്ന്.
പട്ടിണിയിലായ കുറെ കുടുംബങ്ങള്‍ ചുറ്റിലുമുണ്ട്, അവര്‍ക്കായി അവരുടെ പ്രയാസങ്ങള്‍ മറ്റുള്ളവരെ അറിയിക്കാതെ ഭക്ഷണമെത്തിക്കണമെന്ന് പറഞ്ഞ് യുണൈറ്റഡിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത് സലാഹു ആയിരുന്നു. ആ കുടുംബങ്ങളുടെ സാഹചര്യങ്ങള്‍ അവരറിയാതെ അന്വേഷിച്ച് അവര്‍ക്ക് തണലാകാന്‍ സലാഹു ശ്രമിച്ചിരുന്നു.
പ്രളയകാല ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മദ്രാസില്‍ കെസ്‌വ സംഘടനക്കൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു. കോവിഡുകാല റിലീഫ് പ്രവര്‍ത്തനങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു സലാഹു
സകല കലാവല്ലഭനും പ്രതിഭാശാലിയും നാടിന്റെ പ്രതീക്ഷയുമായിരുന്ന സലാഹുവിന്റെ നിനച്ചിരിക്കാത്ത നേരത്തുള്ള വിയോഗം സൃഷ്ടിച്ച വിടവ് ഒരിക്കലും മായ്ക്കാനാവില്ല എന്നതാണ് സത്യം. ഉറ്റവരുടെയും ഉടയവരുടെയും ബന്ധുക്കളുടെയും ചങ്ങാതിമാരുടെയും കണ്ണീര് ഇപ്പോഴും തോര്‍ന്നിട്ടില്ല. സങ്കടക്കടലില്‍ നിന്ന് കരകയറാന്‍ ഇനിയും സമയമെടുത്തേക്കും. പടച്ചവനേ, ഞങ്ങളുടെ സലാഹുവിന് നിന്റെ പരിശുദ്ധ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കേണമേ..
ആമീന്‍.
-മുജീബുല്ല കെ.എം