'എന്‍.എ. സുലൈമാന്‍ എന്നേക്കുമുള്ള നന്മപ്പുസ്തകം'

തളങ്കര: ഇടപെട്ട മേഖലകളിലെല്ലാം വിശുദ്ധികൊണ്ട് ജീവിതം അടയാളപ്പെടുത്തിയ എന്‍.എ. സുലൈമാന്‍ നന്മയുടെ വലിയ പാഠപുസ്തകമായിരുന്നുവെന്ന് കവി പി.എസ്. ഹമീദ് പറഞ്ഞു. എന്‍.എ. സുലൈമാന്റെ പത്താം ചരമ വാര്‍ഷിക ദിനത്തില്‍ റഫി മഹലില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, റഹ്‌മത്ത് മുഹമ്മദ്, എന്‍.കെ. അമാനുല്ല, എരിയാല്‍ ഷരീഫ്, ബാങ്കോട് അബ്ദുല്‍റഹ്‌മാന്‍, ഉസ്മാന്‍ കടവത്ത്, ബി.യു. അബ്ദുല്ല, മാഹിന്‍ ലോഫ്, നൂറുല്‍ ഹസന്‍, അബ്ദുല്ല സുലൈമാന്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് അശ്‌റഫി പ്രാര്‍ത്ഥന […]

തളങ്കര: ഇടപെട്ട മേഖലകളിലെല്ലാം വിശുദ്ധികൊണ്ട് ജീവിതം അടയാളപ്പെടുത്തിയ എന്‍.എ. സുലൈമാന്‍ നന്മയുടെ വലിയ പാഠപുസ്തകമായിരുന്നുവെന്ന് കവി പി.എസ്. ഹമീദ് പറഞ്ഞു. എന്‍.എ. സുലൈമാന്റെ പത്താം ചരമ വാര്‍ഷിക ദിനത്തില്‍ റഫി മഹലില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, റഹ്‌മത്ത് മുഹമ്മദ്, എന്‍.കെ. അമാനുല്ല, എരിയാല്‍ ഷരീഫ്, ബാങ്കോട് അബ്ദുല്‍റഹ്‌മാന്‍, ഉസ്മാന്‍ കടവത്ത്, ബി.യു. അബ്ദുല്ല, മാഹിന്‍ ലോഫ്, നൂറുല്‍ ഹസന്‍, അബ്ദുല്ല സുലൈമാന്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് അശ്‌റഫി പ്രാര്‍ത്ഥന നടത്തി. പി.കെ. സത്താര്‍ സ്വാഗതവും സാഹിബ് ഷരീഫ് നന്ദിയും പറഞ്ഞു. വി.എം. കുട്ടി, എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, കെ.എസ്. ഹബീബുല്ല ഹാജി, മുക്രി ഇബ്രാഹിം ഹാജി, പി.എ. ഇബ്രാഹിം ഹാജി, ഉസ്മാന്‍ മാസ്റ്റര്‍, ഇ.എം. ഷാഫി പള്ളിക്കാല്‍ എന്നിവരെ അനുസ്മരിച്ചു.

Related Articles
Next Story
Share it