എം.എ.സി.ടിക്ക് വേണ്ടി എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ അവതരിപ്പിച്ചത് നിരവധി സബ്മിഷനുകള്‍

കാസര്‍കോട്: കാസര്‍കോട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഈ ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ നിരന്തരം സബ്മിഷന്‍ അവതരിപ്പിച്ചതിന്റെ നിര്‍വൃതിയിലാണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍കോട്ട് എം.എ.സി.ടി. സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് എന്‍.എ. നെല്ലിക്കുന്ന് സബ്മിഷന്‍ അവതരിപ്പിച്ച് വരികയായിരുന്നു. 2016ല്‍ അവതരിപ്പിച്ച സബ്മിഷനില്‍ കാസര്‍കോട്ട് മോട്ടോര്‍ ട്രൈബ്യൂണല്‍ കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30ന് നിയമസഭയില്‍ വീണ്ടും സബ്മിഷന്‍ അവതരിപ്പിച്ചു. ഇതിന് മുഖ്യമന്ത്രി […]

കാസര്‍കോട്: കാസര്‍കോട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഈ ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ നിരന്തരം സബ്മിഷന്‍ അവതരിപ്പിച്ചതിന്റെ നിര്‍വൃതിയിലാണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.
കാസര്‍കോട്ട് എം.എ.സി.ടി. സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് എന്‍.എ. നെല്ലിക്കുന്ന് സബ്മിഷന്‍ അവതരിപ്പിച്ച് വരികയായിരുന്നു. 2016ല്‍ അവതരിപ്പിച്ച സബ്മിഷനില്‍ കാസര്‍കോട്ട് മോട്ടോര്‍ ട്രൈബ്യൂണല്‍ കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30ന് നിയമസഭയില്‍ വീണ്ടും സബ്മിഷന്‍ അവതരിപ്പിച്ചു. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ കാസര്‍കോട്, തൊടുപുഴ ജുഡിഷ്യല്‍ ഡിസ്ട്രിക്റ്റുകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും സ്വതന്ത്ര ചുമതലയുള്ള എം.എ.സി.ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാസര്‍കോട് ജില്ലയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ചിലയിടത്ത് എം.എ.സി.ടികള്‍ സ്ഥാപിക്കാത്തതിന് കാരണം സാമ്പത്തിക ബാധ്യതയാണോ എന്ന ചോദ്യവും എം.എല്‍.എ. ഉന്നയിച്ചിരുന്നു. കാസര്‍കോടിനെ എം.എ.സി.ടി സ്ഥാപിക്കാനുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി. പിന്നീട് മറ്റൊരു സബ്മിഷന് മറുപടിയായി മന്ത്രി എ.കെ. ബാലനും ഇത് തന്നെ ആവര്‍ത്തിച്ചു. ഒടുവില്‍ ജില്ലയിലും എം.എ.സി.ടി യാഥാര്‍ത്ഥ്യമാവുകയാണ്. മറ്റുപല ജില്ലകളിലും ഒന്നിലധികം എം.എ.സി.ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles
Next Story
Share it