മൈസൂരു സിറ്റി സിവില്‍ കോടതിയിലെ സ്‌ഫോടനം; രണ്ടുപ്രതികള്‍ക്ക് 10 വര്‍ഷവും ഒരു പ്രതിക്ക് അഞ്ചുവര്‍ഷവും കഠിനതടവ്

ബംഗളൂരു: മൈസൂരു സിറ്റി സിവില്‍ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികളെ കോടതി 10 വര്‍ഷം കഠിനതടവിനും ഒരുപ്രതിയെ അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു. മധുര സ്വദേശികളായ നൈനാര്‍ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ എ ഷംസുന്‍ കരീംരാജയെയാണ് അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. നൈനാര്‍ അബ്ബാസ് അലി 43000 രൂപ പിഴയടക്കാനും ദാവൂദ് സുലൈമാന്‍ 38000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. […]

ബംഗളൂരു: മൈസൂരു സിറ്റി സിവില്‍ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികളെ കോടതി 10 വര്‍ഷം കഠിനതടവിനും ഒരുപ്രതിയെ അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു. മധുര സ്വദേശികളായ നൈനാര്‍ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ എ ഷംസുന്‍ കരീംരാജയെയാണ് അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. നൈനാര്‍ അബ്ബാസ് അലി 43000 രൂപ പിഴയടക്കാനും ദാവൂദ് സുലൈമാന്‍ 38000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഷംസുന്‍ കരീം രാജ 25000 രൂപ പിഴയടക്കണം. 2016 ആഗസ്ത് 1 ന് മൈസൂരുവിലെ ചാമരാജപുരത്തെ സിറ്റി സിവില്‍ കോടതിയിലെ ശൗചാലയത്തിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂരുവിലെ ലക്ഷ്മിപുരം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ കോടതിയിലെ സ്ഫോടനത്തിന് പിന്നില്‍ അല്‍ ഖ്വയ്ദയോട് അനുഭാവമുള്ള ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ നൈനാര്‍ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസുന്‍ കരീം രാജ എന്നിവരെ എന്‍.ഐ.എ കേസില്‍ പ്രതി ചേര്‍ക്കുകയും 2017 മേയ് 24ന് മൂന്ന് പ്രതികള്‍ക്കെതിരെയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസിന്റെ വിചാരണ 2021 സെപ്റ്റംബര്‍ 29നാണ് പൂര്‍ത്തിയായത്.

Related Articles
Next Story
Share it