മിസ്റ്റിക്കല്‍ മലബാര്‍ ഫാം ടൂറിന് ബി.ആര്‍.ഡി.സിയുടെ സ്വീകരണം

കാസര്‍കോട്: മലബാറിലെ വിനോദ സഞ്ചാര ഇടങ്ങളെ പരിചയപ്പെടുത്തുന്നതിനായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന 'മിസ്റ്റിക്കല്‍ മലബാര്‍' ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘത്തിന് ബേക്കല്‍ ഫോര്‍ട്ടില്‍ സ്വീകരണം നല്‍കി. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പിയുടെ നേതൃത്ത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡി.ടി.പി.സി സെക്രട്ടറി ലിജു, ബി.ആര്‍.ഡി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബേക്കലിന്റെ ചരിത്രവും ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും […]

കാസര്‍കോട്: മലബാറിലെ വിനോദ സഞ്ചാര ഇടങ്ങളെ പരിചയപ്പെടുത്തുന്നതിനായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന 'മിസ്റ്റിക്കല്‍ മലബാര്‍' ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘത്തിന് ബേക്കല്‍ ഫോര്‍ട്ടില്‍ സ്വീകരണം നല്‍കി. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പിയുടെ നേതൃത്ത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡി.ടി.പി.സി സെക്രട്ടറി ലിജു, ബി.ആര്‍.ഡി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബേക്കലിന്റെ ചരിത്രവും ബി.ആര്‍.ഡി.സിയുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ ബ്രോഷര്‍ സംഘാംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാമപ്രസാദ്, വൈസ് ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ്, ബി.ടി.ഒ. പ്രതിനിധികളായ സൈഫുദ്ദീന്‍ കളനാട്, അനസ്, ടൂര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ജിസ്, രാജേഷ്, കിരണ്‍, കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരും സന്നിഹിതരായിരുന്നു. സംഘം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. സംഘത്തില്‍ മുംബൈ, പൂണെ, കോലാപൂര്‍, ബംഗളൂരു, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ 70 ഓളം പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരാണുള്ളത്.

Related Articles
Next Story
Share it