ബിഹാറില്‍ ചിക്കമംഗളൂരു സ്വദേശിയായ സൈനികന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത; ബാഗിലുണ്ടായിരുന്ന പണം മോഷണം പോയെന്ന് കണ്ടെത്തി; പണത്തിന് വേണ്ടി നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

ചിക്കമംഗളൂരു: ബിഹാറില്‍ കര്‍ണാടക ചിക്കമംഗളൂരു സ്വദേശിയായ സൈനികന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. ചിക്കമംഗളൂരുവിലെ ഗണേഷ്(36) ആണ് ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഗണേഷിന്റെ മരണം പണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നു. കിഷന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപമാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്ക് പോകാനായി ബംഗളൂരുവില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിനില്‍ പോവുകയായിരുന്നു ഗണേഷ്. മൃതദേഹം കണ്ട നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. മൃതദേഹം ആംബുലന്‍സിലേക്ക് […]

ചിക്കമംഗളൂരു: ബിഹാറില്‍ കര്‍ണാടക ചിക്കമംഗളൂരു സ്വദേശിയായ സൈനികന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. ചിക്കമംഗളൂരുവിലെ ഗണേഷ്(36) ആണ് ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഗണേഷിന്റെ മരണം പണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നു. കിഷന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപമാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്ക് പോകാനായി ബംഗളൂരുവില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിനില്‍ പോവുകയായിരുന്നു ഗണേഷ്.
മൃതദേഹം കണ്ട നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയപ്പോള്‍ അച്ഛന്‍ നാഗയ്യയുടെ ഫോണ്‍ നമ്പര്‍ അടങ്ങുന്ന കടലാസ് ജീവനക്കാര്‍ കണ്ടെത്തി.
കിഷന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനിലെ ലഗേജ് മുറിയില്‍ നിന്നാണ് ഗണേഷിന്റെ സാധനങ്ങള്‍ കണ്ടെത്തിയത്. ഗണേഷിന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപയുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം കണ്ടെത്തിയ ബാഗില്‍ പണമുണ്ടായിരുന്നില്ല. പണം കൈക്കലാക്കാനായി കൊലപ്പെടുത്തിയതാകാമെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. ചിക്കമംഗളൂരു ജില്ലയിലെ മസിഗഡ്ഡെ സ്വദേശിയായ ഗണേഷ് 14 വര്‍ഷമായി സായുധ സേനയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഏപ്രില്‍ 24ന് ജന്മനാട്ടില്‍ വന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഒരു മാസത്തിലേറെ അവധിക്കാലം ചെലവഴിച്ചു. ജൂണ്‍ 12-ന് ഡ്യൂട്ടിയില്‍ ഹാജരാകേണ്ടതിനാല്‍ അദ്ദേഹം ജൂണ്‍ 9ന് നാട്ടില്‍ നിന്ന് തിരിച്ചുപോകുകയായിരുന്നു.

Related Articles
Next Story
Share it