വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം; പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രധാനകാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്തേണ്ടതെന്ന് ഹരജിയില്‍ വ്യക്തമാക്കി. കേസന്വേഷണത്തില്‍ സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരന്തരമായ ശാരീരിക […]

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രധാനകാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്തേണ്ടതെന്ന് ഹരജിയില്‍ വ്യക്തമാക്കി. കേസന്വേഷണത്തില്‍ സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. നേരത്തേ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2020ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 2021 ഡിസംബറിലാണ് വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.