ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അബ്ദുല്‍ഗഫൂറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ജിന്ന് യുവതിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ജിന്ന് യുവതിയുടെ മാങ്ങാട് […]

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത് 15 പേരെ. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അബ്ദുല്‍ഗഫൂറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ജിന്ന് യുവതിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ജിന്ന് യുവതിയുടെ മാങ്ങാട് കൂളിക്കുന്നിലുള്ള ആഡംബര വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അബ്ദുല്‍ ഗഫൂറിന്റെ മരണത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിക്കാതെ കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. അബ്ദുല്‍ഗഫൂറിന്റെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്താണ് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും മരണം എങ്ങനെ സംഭവിച്ചുവെന്നതിന് വ്യക്തത വന്നിട്ടില്ല. അബ്ദുള്‍ ഗഫൂറിന്റേത് സ്വാഭാവികമരണമല്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അബ്ദുള്‍ഗഫൂര്‍ മരിച്ച ദിവസം തന്നെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതായതാണ് സംശയത്തിന് ഇടവരുത്തിയത്. മരണം കൊലപാതകമാണെന്ന് ഉറപ്പാക്കാതെ വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകില്ല. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരെ വിട്ടയക്കുകയും ചെയ്യുന്നു. ചിലരുടെ നീക്കങ്ങള്‍ ഇപ്പോഴും പൊലീസ് നിരീക്ഷിച്ചുവരികയാണ്.

Related Articles
Next Story
Share it