ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തില്‍ കര്‍ണാടക പൊലീസ്; കേസന്വേഷണം അവസാനിപ്പിക്കുന്നു
ഉഡുപ്പി: ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തില്‍ കര്‍ണാടക പൊലീസ് എത്തിച്ചേര്‍ന്നു. അന്വേഷണം കുന്താപുരം പൊലീസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്. കൃഷ്ണമൂര്‍ത്തിയുടെ മരണത്തില്‍ മറ്റുചില സംശയങ്ങള്‍ പ്രകടിപ്പിച്ച് ബന്ധുക്കള്‍ ഉഡുപ്പി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എസ്.പിയുടെ നിര്‍ദേശപ്രകാരം കുന്താപുരം പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. നവംബര്‍ എട്ടിന് രാത്രിയാണ് കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ഉഡുപ്പി ജില്ലയിലെ കുന്താപുരത്ത് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയിരുന്നത്.എട്ടിന് ഉച്ചയ്ക്ക് 12.30 മണിയോടെ […]

ഉഡുപ്പി: ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തില്‍ കര്‍ണാടക പൊലീസ് എത്തിച്ചേര്‍ന്നു. അന്വേഷണം കുന്താപുരം പൊലീസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്. കൃഷ്ണമൂര്‍ത്തിയുടെ മരണത്തില്‍ മറ്റുചില സംശയങ്ങള്‍ പ്രകടിപ്പിച്ച് ബന്ധുക്കള്‍ ഉഡുപ്പി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എസ്.പിയുടെ നിര്‍ദേശപ്രകാരം കുന്താപുരം പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. നവംബര്‍ എട്ടിന് രാത്രിയാണ് കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ഉഡുപ്പി ജില്ലയിലെ കുന്താപുരത്ത് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയിരുന്നത്.
എട്ടിന് ഉച്ചയ്ക്ക് 12.30 മണിയോടെ മംഗളൂരു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുന്താപുരത്തേക്ക് പോയ ഡോക്ടര്‍ അവിടത്തെ ശാസ്ത്രി സര്‍ക്കിളില്‍ എത്തി. പിന്നെ ടൗണിലെ ദ്വാരക ഹോട്ടലിലേക്ക് പോയി. ഇതുസംബന്ധിച്ച വിവിധ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കൃഷ്ണമൂര്‍ത്തി കാസര്‍കോട് നിന്ന് കുന്താപൂരത്തേക്ക് ബസില്‍ വന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരെങ്കിലും കൂടെയുണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും കൃഷ്ണമൂര്‍ത്തി തനിച്ചാണ് ചെന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഡോക്ടറുടെ മൃതദേഹത്തില്‍ കണ്ട ഷര്‍ട്ടും ബദിയടുക്കയില്‍ നിന്ന് പോകുമ്പോള്‍ ഡോക്ടര്‍ ധരിച്ചിരുന്ന ഷര്‍ട്ടും തമ്മിലുള്ള വ്യത്യാസം മാത്രമാണ് മരണത്തില്‍ സംശയിക്കാന്‍ ഇട നല്‍കിയ ഒരു കാരണം. ഷര്‍ട്ട് മാറി ധരിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഡോക്ടര്‍ കൈവശം വച്ചിരുന്ന ബാഗ് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൃഷ്ണമൂര്‍ത്തിയുടെ റിസ്റ്റ് വാച്ചും ബെല്‍റ്റും വെവ്വേറെ കണ്ടെത്തി. ഡോക്ടര്‍ തന്നെയാണോ ഇങ്ങനെ ചെയ്തതെന്ന് ഉറപ്പില്ല.
ശാസ്ത്രി സര്‍ക്കിളില്‍ നിന്ന് കുന്താപുരം റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയെക്കുറിച്ച് ഡോക്ടര്‍ കൃഷ്ണമൂര്‍ത്തി രണ്ടുപേരോട് അന്വേഷിച്ചതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം മണിപ്പാല്‍ ആസ്പത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത്. അന്തിമ റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ല. ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഡോക്ടറുടെ മരണത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് കര്‍ണാടക പൊലീസ് പറയുന്നു.