മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ബേക്കല്‍: ഗള്‍ഫിലേക്ക് പോകാനിരിക്കെ മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയരുന്നു. ചെര്‍ക്കള ഇന്ദിരാ നഗര്‍ പൊടിപ്പള്ളത്തെ അപാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന മംഗളൂരു സ്വദേശിനി തസ്ലീമ(26)യെയാണ് ജൂണ്‍ 26ന് വൈകിട്ട് പള്ളിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.തസ്ലിമയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അപകട സ്ഥലത്ത് നിന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു. ഫോണ്‍ […]

ബേക്കല്‍: ഗള്‍ഫിലേക്ക് പോകാനിരിക്കെ മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയരുന്നു. ചെര്‍ക്കള ഇന്ദിരാ നഗര്‍ പൊടിപ്പള്ളത്തെ അപാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന മംഗളൂരു സ്വദേശിനി തസ്ലീമ(26)യെയാണ് ജൂണ്‍ 26ന് വൈകിട്ട് പള്ളിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
തസ്ലിമയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അപകട സ്ഥലത്ത് നിന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു. ഫോണ്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുണ്ടായിരുന്നത്. ഈ ഫോണ്‍ പൊലീസ് വിദഗ്ധ പരിശോധനക്കയച്ചു.
ഫോണ്‍ കോള്‍ വിവരങ്ങള്‍ അറിയുന്നതിനാണ് ഫോണ്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ ഉന്നയിച്ച പരാതിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ ഗള്‍ഫിലായിരുന്ന തസ്ലീമ അടുത്തിടെയാണ് നാട്ടില്‍ വന്നത്.
ഇവര്‍ക്ക് 10 വയസുള്ള കുട്ടിയുണ്ട്. മകളെ സഹോദരിയുടെ കൂടെ നിര്‍ത്തിയാണ് തസ്ലീമ ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നത്. അവധി കഴിഞ്ഞ് വീണ്ടും മടങ്ങാനിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ടോടെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി വര്‍ഷങ്ങളായി കാസര്‍കോട് ഭാഗത്തായിരുന്നു താമസം. ഫോണ്‍ കോള്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബന്ധുക്കളില്‍ നിന്ന് അടക്കം മൊഴി രേഖപ്പെടുത്തുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

Related Articles
Next Story
Share it