മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്; സംശയിക്കപ്പെടുന്നവരില്‍ മൂന്നുപേര്‍ മലയാളികള്‍

മൈസൂരു: എം.ബി.എ വിദ്യാര്‍ഥിനിയായ 22കാരി മൈസൂരുവില്‍ കൂട്ട ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസ് അന്വേഷണം വഴിത്തിരിവില്‍. മൈസൂരുവിലെ ഒരു പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ മലയാളികളും മറ്റൊരാള്‍ തമിഴ്നാട് സ്വദേശിയുമാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി ഹില്ലിന് സമീപത്തെ മലയടിവാരത്തിലാണ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. ബലാത്സംഗം […]

മൈസൂരു: എം.ബി.എ വിദ്യാര്‍ഥിനിയായ 22കാരി മൈസൂരുവില്‍ കൂട്ട ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസ് അന്വേഷണം വഴിത്തിരിവില്‍. മൈസൂരുവിലെ ഒരു പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ മലയാളികളും മറ്റൊരാള്‍ തമിഴ്നാട് സ്വദേശിയുമാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി ഹില്ലിന് സമീപത്തെ മലയടിവാരത്തിലാണ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. ബലാത്സംഗം തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ പാറക്കഷണം കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും സംഘം പുള്ളിപ്പുലികള്‍ വിഹരിക്കുന്ന കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രദേശവാസികള്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തി ആസ്പത്രിയിലെത്തിക്കുകയാണുണ്ടായത്. മൈസൂര്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്. സംശയിക്കപ്പെടുന്നവരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിറ്റേദിവസം എഞ്ചിനീയറിംഗ് കോളേജില്‍ പരീക്ഷയുണ്ടായിരുന്നു. ഈ പരീക്ഷക്ക് സംശയിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ എത്താതിരുന്നതും സംശയത്തിന് ആക്കം കൂട്ടി. എം.ബി.എ വിദ്യാര്‍ഥിനിയെ മണിക്കൂറുകളോളമാണ് സംഘം പീഡിപ്പിച്ചത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഘം പണം തന്നില്ലെങ്കില്‍ ദൃശ്യം പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it